---
title: "തലശേരിയിൽ ബസിൽ ഡീസൽ നിറയ്ക്കുന്നതിനിടെ അബദ്ധത്തിൽ കുടിച്ചിറക്കിയ ബസുടമ ചികിത്സയിലിരിക്കെ മരിച്ചു."
english_title: "A bus owner who accidentally got drunk while filling a bus with diesel in Thalassery died while undergoing treatment."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/186857/a-bus-owner-who-accidentally-got-drunk-while-filling-a-bus-with-diesel-in-thalassery-died-while-undergoing-treatment"
published_at: "2024-02-23T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d8d01ec597b_Untitled-4_copy.jpg"
keywords: []
---

# തലശേരിയിൽ ബസിൽ ഡീസൽ നിറയ്ക്കുന്നതിനിടെ അബദ്ധത്തിൽ കുടിച്ചിറക്കിയ ബസുടമ ചികിത്സയിലിരിക്കെ മരിച്ചു.

> **Lead Summary:** ***തലശേരി:(www.thalasserynews.in***) ബസിൽ ഡീസൽ നിറയ്ക്കുന്ന തിനിടെ അബദ്ധത്തിൽ കുടിച്ചിറക്കിപ്പോയ ബസുടമ ചികിത്സയിലിരിക്കെ മരിച്ചു. കോഴിക്കോട് മാങ്കാവ് സ്വദേശി പങ്കജ് നിവാസിൽ തണ്ടറക്കൽ ഷാജി യാണ് മരിച്ചത്.

## Article Content

***തലശേരി:(www.thalasserynews.in***) ബസിൽ ഡീസൽ നിറയ്ക്കുന്ന തിനിടെ അബദ്ധത്തിൽ കുടിച്ചിറക്കിപ്പോയ ബസുടമ ചികിത്സയിലിരിക്കെ മരിച്ചു. കോഴിക്കോട് മാങ്കാവ് സ്വദേശി പങ്കജ് നിവാസിൽ തണ്ടറക്കൽ ഷാജി യാണ് മരിച്ചത്.

കോഴിക്കോട് മെഡി. കോളേജാശുപ ത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ 18-ന് വൈകിട്ട് തലശേരി പുതിയ ബസ്സ്റ്റാൻ്റിൽവച്ചാണ് ഷാജി അബദ്ധവശാൽ ഡീസൽ കുടിച്ചത്.

അഞ്ജുഷ ബസിൻ്റെ ഉടമയാണ് ഷാജി. കന്നാസിൽ ഡീസൽ കൊണ്ടു വന്ന് ബസ്സ്റ്റാൻ്റിൽ നിർത്തിയിട്ട ബസിന്റെ ടാങ്കിലേക്ക് പൈപ്പ് വഴി ഡീസൽ നിറയ്ക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. പൈപ്പ് വായിൽ വച്ച് വലിക്കുന്നതിനിടെ ഡീസൽ വയറ്റിലേക്കിറങ്ങുകയായിരുന്നു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/186857/a-bus-owner-who-accidentally-got-drunk-while-filling-a-bus-with-diesel-in-thalassery-died-while-undergoing-treatment)