---
title: "1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കണം ; തലശേരിയിൽ കൂറ്റൻ  നൈറ്റ് മാർച്ചുമായി യൂത്ത് ലീഗ്"
english_title: "The Protection of Places of Worship Act, 1991 should be preserved;Youth League with huge night march in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/186907/the-protection-of-places-of-worship-act-1991-should-be-preservedyouth-league-with-huge-night-march-in-thalassery"
published_at: "2024-02-24T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d9759a44c4b_Untitled-1_copy.jpg"
keywords: []
---

# 1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കണം ; തലശേരിയിൽ കൂറ്റൻ  നൈറ്റ് മാർച്ചുമായി യൂത്ത് ലീഗ്

> **Lead Summary:** ***തലശേരി: *** 1991 ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

## Article Content

***തലശേരി: *** 1991 ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

ശിഹാബ് തങ്ങൾ സൗധത്തിൽ നിന്നാരംഭിച്ച റാലിക്ക് യൂത്ത് ലീഗ് നേതാക്കളായ സാദിഖ് പി.കെ, ഖാലിദ് നടുക്കണ്ടി, അഫ്സൽ മട്ടാമ്പ്രം , ജംഷീർ മഹമൂദ് , അഫ്സൽ പുന്നോൽ, റമീസ് നരസിംഹ , മജീദ് കെ.വി ,ടി.പി ഷാനവാസ്, ഷഫീർതിരുവങ്ങലത്ത്, സുനിയാസ് എരഞ്ഞോളി,സഫ് വാൻ മേക്കുന്ന്, സാബിർ കീഴ്മാടം, ശുഐബ് ഏ.കെ, മഹറുഫ് മാണിയാട്ട്, ഷാഹിദ് എന്നിവർ നേതൃത്വം നല്കി. നഗരം ചുറ്റി കടൽ പാലത്ത് സമാപിച്ച മാർച്ചിന്റെ സമാപന സമ്മേളനം റഷീദ് തലായിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറിസി.കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

എൻ. മഹമൂദ്,സി.കെ പി മമ്മു, ബഷീർ ചെറിയാണ്ടി, പാലക്കൽ സാഹിർ, ഖാലിദ് മാഷ്, എൻ മൂസ, ഷഹബാസ് കായ്യത്ത്, പി നൗഷാദ്, PK ഹനീഫ, പിവി മുഹമ്മദ്, വി.ജലീൽ,ടി.കെ ജമാൽ, റഹ്മാൻ തലായി . ലത്തീഫ് കൂളി ബസാർ എന്നിവർ സംസാരിച്ചു. തഫ്‌ലീം മാണിയാട്ട് സ്വാഗതവുംഫൈസൽ പുനത്തിൽ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/186907/the-protection-of-places-of-worship-act-1991-should-be-preservedyouth-league-with-huge-night-march-in-thalassery)