---
title: "മികച്ച സോഷ്യലിസം നടപ്പാകുന്നത് ക്ലാസ്മുറികളിലാണെന്ന്  മന്ത്രി കെബി ഗണേഷ് കുമാർ ; കൊടുവള്ളി ജിവിഎച്ച്എസ്എസിൽ പുതിയ കെട്ടിടവും,വർണക്കൂടാരവും ഉദ്ഘാടനം ചെയ്തു"
english_title: "The best socialism happens in classroomsMinister KB Ganesh Kumar;A new building and a colorful tent were inaugurated at Koduvalli GVHSS"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/186939/the-best-socialism-happens-in-classroomsminister-kb-ganesh-kumara-new-building-and-a-colorful-tent-were-inaugurated-at-koduvalli-gvhss"
published_at: "2024-02-24T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d98a4353625_Untitled-6_copy.jpg"
keywords: []
---

# മികച്ച സോഷ്യലിസം നടപ്പാകുന്നത് ക്ലാസ്മുറികളിലാണെന്ന്  മന്ത്രി കെബി ഗണേഷ് കുമാർ ; കൊടുവള്ളി ജിവിഎച്ച്എസ്എസിൽ പുതിയ കെട്ടിടവും,വർണക്കൂടാരവും ഉദ്ഘാടനം ചെയ്തു

> **Lead Summary:** *** ***സ്കൂളുകളിലെ ക്ലാസ് മുറികളിലാണ് ഏറ്റവും മികച്ച സോഷ്യലിസം നടപ്പാകുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. തലശ്ശേരി കൊടുവള്ളി ജിവിഎച്ച്എസ്എസിൽ നിർമിച്ച പുതിയ ക്ലാസ് മുറികളുടെയും പ്രീപ്രൈമറി വി‌ദ്യാർഥികൾക്കായി നിർമിച്ച വർണ്ണക്കൂടാരം പാർക്കിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജാതി-മത ഭേദമെന്യേ ഒരുമയോടെയാണ് വിദ്യാർഥികൾ സഹവസിക്കുന്നത്.

## Article Content

*** ***സ്കൂളുകളിലെ ക്ലാസ് മുറികളിലാണ് ഏറ്റവും മികച്ച സോഷ്യലിസം നടപ്പാകുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. തലശ്ശേരി കൊടുവള്ളി ജിവിഎച്ച്എസ്എസിൽ നിർമിച്ച പുതിയ ക്ലാസ് മുറികളുടെയും പ്രീപ്രൈമറി വി‌ദ്യാർഥികൾക്കായി നിർമിച്ച വർണ്ണക്കൂടാരം പാർക്കിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജാതി-മത ഭേദമെന്യേ ഒരുമയോടെയാണ് വിദ്യാർഥികൾ സഹവസിക്കുന്നത്.

നല്ല വിദ്യാഭ്യാസം നൽകാൻ അധ്യാപകർ തയ്യാറാകണം. മക്കളോട് സ്നേഹത്തോടെ പെരുമാറണം. തെറ്റുകൾ തിരുത്തിക്കൊടുത്ത് സ്നേഹത്തോടെ വളർത്തണം. നല്ല വ്യക്തികളിലൂടെയാണ് നല്ല സമൂഹം രൂപപ്പെടുന്നത്. അച്ചടക്കവും ആത്മവിശ്വാസവുമുള്ള മക്കളാണ് നാടിന് ആവശ്യം.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉയർച്ചക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും പിടിഎകളുടെയും ഇടപെടൽ മാതൃകാപരമാണെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് വി എച്ച് എസ് ഇ വിഭാഗത്തിന് വേണ്ടി പുതിയ കെട്ടിടവും, എസ് എസ് കെയുടെ 10 ലക്ഷം രൂപ ചെലവിൽ പ്രീ പ്രൈമറി കുട്ടികൾക്കായി വർണക്കൂടാരം പാർക്കും നിർമ്മിച്ചത്.

സ്പീക്കർ അഡ്വ. എ എൻ ഷംസീർ അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൻ കെ എം ജമുനാറാണി, വൈസ് ചെയർമാൻ വാഴയിൽ ശശി, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷബാന ഷാനവാസ്, കൗൺസിലർ ജ്യോതിഷ്കുമാർ, തലശേരി സൗത്ത് ബി പി സി കെ സഖീഷ്, പ്രിൻസിപ്പൽ ടി നിഷീദ്, പ്രധാനധ്യാപകൻ മുഹമ്മദ് അഷ്റഫ്, പിടിഎ പ്രസിഡണ്ട് എടി ഫിൽഷാദ്, മദർ പിടിഎ പ്രസിഡണ്ട് പി രേഖ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/186939/the-best-socialism-happens-in-classroomsminister-kb-ganesh-kumara-new-building-and-a-colorful-tent-were-inaugurated-at-koduvalli-gvhss)