---
title: "പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ട വിഷയമല്ല ടി പി വധക്കേസെന്നും,  പ്രതികൾ ശിക്ഷിക്കപ്പെടണമെന്നും, കോടതി   വിധി മാനിക്കുന്നെന്നും കെ.കെ ശൈലജ ടീച്ചർ ; വടകരയിൽ ടീച്ചർക്ക് ഉജ്വല വരവേൽപ്പ്"
english_title: "KK Shailaja teacher said that TP murder case is not a topic to be discussed in the Parliament elections, the accused should be punished and the court's verdict should be respected."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/187854/kk-shailaja-teacher-said-that-tp-murder-case-is-not-a-topic-to-be-discussed-in-the-parliament-elections-the-accused-should-be-punished-and-the-courts-verdict-should-be-respected"
published_at: "2024-02-27T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ddfbf73109c_Untitled-2_copy.jpg"
keywords: []
---

# പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ട വിഷയമല്ല ടി പി വധക്കേസെന്നും,  പ്രതികൾ ശിക്ഷിക്കപ്പെടണമെന്നും, കോടതി   വിധി മാനിക്കുന്നെന്നും കെ.കെ ശൈലജ ടീച്ചർ ; വടകരയിൽ ടീച്ചർക്ക് ഉജ്വല വരവേൽപ്പ്

> **Lead Summary:** *** ***പാർലമെന്റ് തിരഞ്ഞെടുപ്പ് രംഗത്തെ രാഷ്ട്രീയ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനിടയിൽ വരേണ്ട കാര്യമല്ല ടി പി ചന്ദ്രശേഖരൻ വധക്കേസെന്ന് മുൻമന്ത്രി കെ.കെ. ശൈലജ. സി.പി.എം. സംസ്ഥാന സെക്രട്ടറി പറഞ്ഞതുപോലെ ടി.പി. കേസിൽ കോടതി വിധിയാണ് പ്രധാനമെന്നും അതിനെ മാനിക്കുമെന്നും അവർ പറഞ്ഞു.

## Article Content

*** ***പാർലമെന്റ് തിരഞ്ഞെടുപ്പ് രംഗത്തെ രാഷ്ട്രീയ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനിടയിൽ വരേണ്ട കാര്യമല്ല ടി പി ചന്ദ്രശേഖരൻ വധക്കേസെന്ന് മുൻമന്ത്രി കെ.കെ. ശൈലജ. സി.പി.എം. സംസ്ഥാന സെക്രട്ടറി പറഞ്ഞതുപോലെ ടി.പി. കേസിൽ കോടതി വിധിയാണ് പ്രധാനമെന്നും അതിനെ മാനിക്കുമെന്നും അവർ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്നുള്ള എൽ.ഡി.എഫ്. സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു കെ.കെ. ശൈലജ. 'ടി.പി. കേസിൽ കോടതി വിധിയാണ് പ്രധാനം, അതൊരു തിരഞ്ഞെടുപ്പ് രംഗത്തെ, പ്രത്യേകിച്ച് പാർലമെന്റ് തിരഞ്ഞെടുപ്പ് രംഗത്തെ രാഷ്ട്രീയ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനിടയിൽ അതൊരു ചർച്ചാവിഷയമാക്കാൻ ഞങ്ങളാരും ആഗ്രഹിക്കുന്നില്ല. വടകര നിയോജക മണ്ഡലത്തിലെ ജനങ്ങളും അങ്ങനെയൊരു ചർച്ചാവിഷയമാക്കില്ല.

കോടതി വിധി അനുസരിച്ച് കുറ്റവാളികൾ ശിക്ഷിക്കപ്പെടണം, ഞങ്ങൾ കോടതി വിധിയെ മാനിക്കുന്നു,' - കെ.കെ. ശൈലജ പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിനിർണയത്തിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ പാർലമെന്റിലെ പങ്കാളിത്തം ഏറ്റവും പ്രധാനപ്പെട്ടതാണെന്നും പ്രധാനപെട്ട ഉത്തരവാദിത്തം വഹിക്കുന്ന വ്യക്തികളെയടക്കം ഇത്തവണ സ്ഥാനാർഥികളായി പ്രഖ്യാപിച്ചതിലൂടെ കേന്ദ്രത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശബ്ദ‌ം എത്തേണ്ടതിനെ സംസ്ഥാന നേതൃത്വം എത്രത്തോളം സംസ്ഥാന നേതൃത്വം എത്രത്തോളം ഗൗരവകരമായാണ് കാണുന്നത് എന്ന് മനസിലാക്കണമെന്നും കെ.കെ. ശൈലജ പറഞ്ഞു.

'ഇവിടുത്തെ പ്രതിപക്ഷമാണെന്ന് കരുതി പാർലമെൻ്റിലും ഇടതുമുന്നണിയുടെ പ്രതിനിധികളോട് പ്രതിപക്ഷ മനോഭാവമാണ് കോൺഗ്രസ് പ്രതിനിധികൾ കാണിക്കുന്നത്.

കേരളത്തിന്റെ നികുതി വിഹിതം വെട്ടിക്കുറയ്ക്കുമ്പോഴും കേരളത്തിന് അവകാശപ്പെട്ട എയിംസ് അടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കാതെയിരിക്കുമ്പോഴും അവ ലഭിക്കാനായി വാശിയോടെ പാർലമെന്റിൽ സംസാരിക്കാൻ കോൺഗ്രസിന്റെ ജനപ്രതിനിധികൾ തയ്യാറായില്ല. ഇടതുപക്ഷത്തിന്റെ ശക്തമായ ബ്ലോക്ക് പാർലമെന്റിൽ ഉണ്ടാകണം. കേരളത്തിലെ ജനങ്ങളും അതാണാഗ്രഹിക്കുന്നതെന്നും ടീച്ചർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/187854/kk-shailaja-teacher-said-that-tp-murder-case-is-not-a-topic-to-be-discussed-in-the-parliament-elections-the-accused-should-be-punished-and-the-courts-verdict-should-be-respected)