---
title: "വരുന്നത് ജനാധിപത്യം വേണോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ;  ടീച്ചർക്ക് മാളിയേക്കലിൽ പാട്ടും പാടി വരവേൽപ്പ്"
english_title: "LDF candidate KK Shailaja said that the election will decide whether democracy is coming;The teacher was welcomed by singing a song in Maliekal"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/187865/ldf-candidate-kk-shailaja-said-that-the-election-will-decide-whether-democracy-is-comingthe-teacher-was-welcomed-by-singing-a-song-in-maliekal"
published_at: "2024-02-27T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65de047591904_Untitled-3_copy.jpg"
keywords: []
---

# വരുന്നത് ജനാധിപത്യം വേണോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ;  ടീച്ചർക്ക് മാളിയേക്കലിൽ പാട്ടും പാടി വരവേൽപ്പ്

> **Lead Summary:** ** **വടകര നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട കെ.കെ ശൈലജ ടീച്ചർക്ക് തലശേരി മാളിയേക്കലിൽ പാട്ടും പാടി വരവേൽപ്പ്. രാത്രി 8.30ഓടെയാണ് ടീച്ചർ മാളിയേക്കലിൽ എത്തിയത്. ടീച്ചറുടെ പ്രഥമ കുടുംബയോഗം കൂടിയായി മാറി മാളിയേക്കലിലേത്. ഇന്ത്യയിൽ ജനാധിപത്യം വേണമോയെന്ന് തീരുമാനിക്കപ്പെടുന്ന തിരഞ്ഞെടുപ്പാണിതെന്ന് ടീച്ചർ പറഞ്ഞു.

## Article Content

** **വടകര നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട കെ.കെ ശൈലജ ടീച്ചർക്ക് തലശേരി മാളിയേക്കലിൽ പാട്ടും പാടി വരവേൽപ്പ്. രാത്രി 8.30ഓടെയാണ് ടീച്ചർ മാളിയേക്കലിൽ എത്തിയത്. ടീച്ചറുടെ പ്രഥമ കുടുംബയോഗം കൂടിയായി മാറി മാളിയേക്കലിലേത്. ഇന്ത്യയിൽ ജനാധിപത്യം വേണമോയെന്ന് തീരുമാനിക്കപ്പെടുന്ന തിരഞ്ഞെടുപ്പാണിതെന്ന് ടീച്ചർ പറഞ്ഞു.

ഏകപക്ഷീയമായ കാര്യങ്ങളാണ് നരേന്ദ്ര മോദി സർക്കാർ നടപ്പാക്കുന്നത്. അത്യന്തം ജനാധിപത്യം അപകടാവസ്ഥയിലാണെന്നും ടീച്ചർ പറഞ്ഞു. വാഴയിൽ വാസു അധ്യക്ഷത വഹിച്ചു. ജാബിർ മാളിയേക്കൽ, കാരായി രാജൻ, എം സി പവിത്രൻ, സി.കെ രമേശൻ, കാത്താണ്ടി റസാഖ്, ആമിന മാളിയേക്കൽ എന്നിവർ സംസാരിച്ചു. എസ്. ടി ജയ്സൻ സ്വാഗതം

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/187865/ldf-candidate-kk-shailaja-said-that-the-election-will-decide-whether-democracy-is-comingthe-teacher-was-welcomed-by-singing-a-song-in-maliekal)