---
title: "ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനം എൽ ഡി എഫിനൊപ്പമാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ ;  മുസ്ലിം ലീഗിനെ കോൺഗ്രസ് പരിഹസിക്കുകയാണെന്നും ഇ.പി"
english_title: "LDF convener EP Jayarajan said that people are with LDF in the Lok Sabha elections;EP said that the Congress is mocking the Muslim League"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/188298/ldf-convener-ep-jayarajan-said-that-people-are-with-ldf-in-the-lok-sabha-electionsep-said-that-the-congress-is-mocking-the-muslim-league"
published_at: "2024-02-29T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e03dc962053_Untitled-1_copy.jpg"
keywords: []
---

# ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനം എൽ ഡി എഫിനൊപ്പമാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ ;  മുസ്ലിം ലീഗിനെ കോൺഗ്രസ് പരിഹസിക്കുകയാണെന്നും ഇ.പി

> **Lead Summary:** *** ***ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ എൽഡിഎഫ് സജീവമായിയെന്ന് കൺവീനർ ഇ പി ജയരാജൻ. പ്രതീക്ഷയോടെയാണ് എൽഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. ജനങ്ങൾ എൽഡിഎഫിന് ഒപ്പമാണ്, യുഡിഎഫിന് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനായിട്ടില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.

## Article Content

*** ***ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ എൽഡിഎഫ് സജീവമായിയെന്ന് കൺവീനർ ഇ പി ജയരാജൻ. പ്രതീക്ഷയോടെയാണ് എൽഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. ജനങ്ങൾ എൽഡിഎഫിന് ഒപ്പമാണ്, യുഡിഎഫിന് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനായിട്ടില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.

ചിലർ ഒരു ദിവസം മത്സരിക്കുമെന്ന് പറയുന്നു. അടുത്ത ദിവസം ഇല്ലയെന്ന് പറയുന്നു. മുസ്ലീം ലീഗ് വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്.

മുസ്ലീം ലീഗിനെ കോൺഗ്രസ് പരിഹസിക്കുകയാണെന്നും മൃദു ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് ലീഗിനോടുള്ള പരിഹാസമെന്നും ഇ പി ജയരാജൻ പറഞ്ഞു. സുധാകരന്റെ നിലപാട് മാറ്റം മുസ്ലീം ലീഗിനോടുള്ള വഞ്ചനയാണ്, കണ്ണൂരിൽ മത്സരിക്കുമെന്ന് പറഞ്ഞത് ലീഗിനെ ഒഴിവാക്കാനാണെന്നും ഇപി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/188298/ldf-convener-ep-jayarajan-said-that-people-are-with-ldf-in-the-lok-sabha-electionsep-said-that-the-congress-is-mocking-the-muslim-league)