---
title: "ഇത്തവണയും ലോക്സഭാ സീറ്റിൽ  അവഗണന, ആർ.ജെ.ഡിയിൽ അണികൾ കടുത്ത  അമർഷത്തിൽ; കൂത്ത്പറമ്പിൽ പ്രതിഫലിച്ചേക്കും"
english_title: "Neglected in the Lok Sabha seat this time too, RJD ranks are furious;May be reflected in thekuthuparamba"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/188808/neglected-in-the-lok-sabha-seat-this-time-too-rjd-ranks-are-furiousmay-be-reflected-in-thekuthuparamba"
published_at: "2024-03-02T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e2ba4e3f812_Untitled-1_copy.jpg"
keywords: []
---

# ഇത്തവണയും ലോക്സഭാ സീറ്റിൽ  അവഗണന, ആർ.ജെ.ഡിയിൽ അണികൾ കടുത്ത  അമർഷത്തിൽ; കൂത്ത്പറമ്പിൽ പ്രതിഫലിച്ചേക്കും

> **Lead Summary:** ** **ഇത്തവണയും ലോക്‌സഭ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ സീറ്റ് ലഭിക്കാതിരുന്നത് ആർ.ജെ.ഡി അണികളെ കടുത്ത നിരാശയിലാ ഴ്ത്തി. അർഹതയുണ്ടായിട്ടും ഇടതുമുന്നണി യിൽ മന്ത്രിസ്ഥാനം ലഭിക്കാത്തതിന്റെ നിരാശക്കിടയിലാണ് ലോക്‌സഭ സീറ്റും നിഷേധി ക്കപ്പെട്ടത്. യുവ ജനതാദൾ നേതാക്കളടക്കം സ്വകാര്യ സംഭാഷണങ്ങളിൽ അതൃപ്തി പരസ്യമാക്കുന്നുണ്ട്. കൂത്ത്പറമ്പ് മണ്ഡലം ആർജെഡിയുടെ ശക്തി കേന്ദ്രമാണ്.

## Article Content

** **ഇത്തവണയും ലോക്‌സഭ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ സീറ്റ് ലഭിക്കാതിരുന്നത് ആർ.ജെ.ഡി അണികളെ കടുത്ത നിരാശയിലാ ഴ്ത്തി. അർഹതയുണ്ടായിട്ടും ഇടതുമുന്നണി യിൽ മന്ത്രിസ്ഥാനം ലഭിക്കാത്തതിന്റെ നിരാശക്കിടയിലാണ് ലോക്‌സഭ സീറ്റും നിഷേധി ക്കപ്പെട്ടത്. യുവ ജനതാദൾ നേതാക്കളടക്കം സ്വകാര്യ സംഭാഷണങ്ങളിൽ അതൃപ്തി പരസ്യമാക്കുന്നുണ്ട്. കൂത്ത്പറമ്പ് മണ്ഡലം ആർജെഡിയുടെ ശക്തി കേന്ദ്രമാണ്.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഈ എതിർപ്പ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചേക്കുമെന്ന ആശങ്കയുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ എം.പി വീരേന്ദ്രകുമാറിനോടുണ്ടായ കടുത്ത ശത്രുതയാണ് അവഗണനക്ക് കാരണമെന്നാണ് അണികൾ കരുതുന്നത്. 2004ൽ കോഴിക്കോട് മണ്‌ഡലത്തിൽ നിന്ന് ഇടതുമുന്നണി സ്ഥാനാർത്ഥിയായി വീരേന്ദ്രകുമാർ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

എന്നാൽ അതിനിടയിലാണ് സി.പി.എമ്മിനകത്ത് ഗ്രൂപ്പ് പോര് ഉടലെടുത്തത്. അതിൽ വി.എസ് അച്യുതാനന്ദനെ പൂർണമായും പിന്തുണക്കുന്ന സമീപനമായിരുന്നു വീരേന്ദ്രകുമാർ സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ലാവ്‌ലിൻ ഉൾപ്പടെയുള്ള ചില കേസുകളിൽ വീരേന്ദ്രകുമാർ മാനേജിംഗ് ഡയറക്‌ടറായ മാതൃഭൂമിയിൽ നിരന്തരം വാർത്ത പ്രത്യക്ഷപ്പെട്ടു. ഇതേത്തുടർന്ന് 2009ലെ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സീറ്റ് വീരേന്ദ്രകുമാറിൻ്റെ ജനതാദൾ (എസ്)ന് നിഷേ ധിച്ചു. ഇതേത്തുടർന്ന് ജനതാദൾ എസിൽ പിളർപ്പുണ്ടാകുകയും വീരേന്ദ്രകുമാർ വിഭാഗം ജെ.ഡി.യുവിനൊപ്പം ചേർന്ന് യു.ഡി.എഫിന്റെ ഭാഗമാകുകയും ചെയ്‌തു. 2014ൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പാലക്കാട് മണ്ഡലത്തിൽ മൽസരിച്ച വീരേന്ദ്രകുമാർ എൽ.ഡി.എഫിലെ എം.ബി രാജേഷിനോട് പരാജയപ്പെട്ടു.

അതോടെ കോൺഗ്രസുകാർ കാലുവാരി തോൽപ്പിച്ചതാണെന്ന് ആരോപിച്ച് യു.ഡി.എഫ് വിടുകയും, എൽ.ഡി.എഫ് പക്ഷത്തെത്തുകയും ചെയ്തു. നിതീഷ്കുമാറിൻ്റെ നേതൃത്വത്തിൽ ജെ. ഡി.യു, ബി.ജെ.പിക്കൊപ്പം ചേർന്നതോടെ വീരേന്ദ്രകുമാറും അനുയായികളും ജെ.ഡി.യു ഉപേക്ഷിച്ച് ലോക് താന്ത്രിക്ക് ജനതാദൾ എന്ന പാർട്ടിക്ക് രൂപം നൽകുകയും ചെയ്‌തു.

പിന്നീട് ലാലു പ്രസാദ് യാദവിൻ്റെ നേതൃത്വത്തിലുള്ള ആർ.ജെ.ഡിയിൽ ലയിക്കുകയും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റിൽ മൽസരിച്ചെങ്കിലും കൂത്തുപറമ്പ് മണ്ഡലത്തിൽ കെ.പി മോഹനൻ മാത്രമാണ് വിജയിച്ചത്. എന്നാൽ ആർ.ജെ.ഡിക്ക് മന്ത്രിസ്ഥാനം നൽകാൻ എൽ.ഡി.എഫ് തയ്യാറായില്ല. ആർ.ജെ.ഡിയെക്കാളും ജനപിന്തുണ കുറഞ്ഞ എൻ. സി.പി, കോൺഗ്രസ് (എസ്), ഐ.എൻ.എൽ, ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (ബി) എന്നിവക്ക് മന്ത്രിസ്ഥാനം നൽകുകയും ചെയ്തു. ഇത്തവണ ഒരു ലോക്‌സഭ സീറ്റ് ലഭിക്കുമെന്നായിരുന്നു ആർ.ജെ.ഡിയുടെ പ്രതീക്ഷ. നേരത്തെ ലോക്‌സഭ സീറ്റിന്റെ പേരിൽ പാർട്ടി വിട്ട വീരേന്ദ്രകുമാറിൻ്റെ അനുയായികൾ ഇപ്പോഴും അവഗണനയുടെ കൈപ്പുനീര് കുടിച്ചുകൊണ്ടിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/188808/neglected-in-the-lok-sabha-seat-this-time-too-rjd-ranks-are-furiousmay-be-reflected-in-thekuthuparamba)