---
title: "കണ്ണൂരിൽ മത്സരിക്കാം, പക്ഷെ  കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരണം ;  സ്ക്രീനിങ്  കമ്മിറ്റിയെ അറിയിച്ച് കെ. സുധാകരൻ"
english_title: "Can contest in Kannur, but should remain as KPCC president informed the screening committee.k Sudhakaran "
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/188827/can-contest-in-kannur-but-should-remain-as-kpcc-president-informed-the-screening-committeek-sudhakaran"
published_at: "2024-03-02T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e2c4c5e2e29_65e29ef65fc38_sudhakaran.jpg"
keywords: []
---

# കണ്ണൂരിൽ മത്സരിക്കാം, പക്ഷെ  കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരണം ;  സ്ക്രീനിങ്  കമ്മിറ്റിയെ അറിയിച്ച് കെ. സുധാകരൻ

> **Lead Summary:** ****കണ്ണൂരിൽ മത്സരിച്ചാലും കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാൻ ആഗ്രഹമുണ്ടെന്ന് കെ സുധാകരൻ പാർട്ടി സ്ക്രീനിങ് കമ്മിറ്റിയെ അറിയിച്ചു. കേരളത്തിലെ സീറ്റ് ചർച്ചയുമായി ബന്ധപ്പെട്ടാണ് സുധാകരന്റെ നിലപാട്. സുനിൽ കനഗോലുവിന്റെ റിപ്പോർട്ടിൽ ചർച്ച വേണ്ടി വരുമെന്നാണ് സ്ക്രീനിംഗ് കമ്മിറ്റി നിലപാട്. വയനാട് സീറ്റിലെ തീരുമാനം രാഹുൽ ഗാന്ധിക്ക് വിട്ടതായി എഐസിസി പറയുന്നു.

## Article Content

****കണ്ണൂരിൽ മത്സരിച്ചാലും കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാൻ ആഗ്രഹമുണ്ടെന്ന് കെ സുധാകരൻ പാർട്ടി സ്ക്രീനിങ് കമ്മിറ്റിയെ അറിയിച്ചു. കേരളത്തിലെ സീറ്റ് ചർച്ചയുമായി ബന്ധപ്പെട്ടാണ് സുധാകരന്റെ നിലപാട്. സുനിൽ കനഗോലുവിന്റെ റിപ്പോർട്ടിൽ ചർച്ച വേണ്ടി വരുമെന്നാണ് സ്ക്രീനിംഗ് കമ്മിറ്റി നിലപാട്. വയനാട് സീറ്റിലെ തീരുമാനം രാഹുൽ ഗാന്ധിക്ക് വിട്ടതായി എഐസിസി പറയുന്നു.

കെ.സി വേണുഗോപാൽ രാജ്യസഭയിൽ തുടരണമെന്ന് ഹൈക്കമാൻഡിൽ ചർച്ച നടന്നു. അതേസമയം മാവേലിക്കരയിൽ വീണ്ടും മത്സരിക്കാൻ പാർട്ടി നിർദേശം കിട്ടിയെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

മാവേലിക്കരയിൽ മറ്റൊരു പേരും പാർട്ടി ചർച്ച ചെയ്തില്ല. മാറിനിൽക്കാമെന്ന് താൻ പറഞ്ഞിരുന്നെങ്കിലും മൽസരിക്കണമെന്ന് പാർട്ടി പറഞ്ഞു. സുനിൽ കനഗോലു റിപ്പോർട്ട് മാധ്യമ സൃഷ്ടിയെന്നും പഞ്ചായത്ത് മെമ്പറെ പോലൊരു എംപിയാണ് താനെന്നും പറഞ്ഞ കൊടിക്കുന്നിൽ തന്നെ ജനം കൈവിടില്ലെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/188827/can-contest-in-kannur-but-should-remain-as-kpcc-president-informed-the-screening-committeek-sudhakaran)