---
title: "തലശ്ശേരി അരി വിപണിയിൽ ; കാർണിവൽ സ്റ്റാളിൽ ലഭിക്കും"
english_title: "Thalassery rice market;Available at the carnival stall"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/188966/thalassery-rice-marketavailable-at-the-carnival-stall"
published_at: "2024-03-02T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e347f5a5816_Untitled-1_copy.jpg"
keywords: []
---

# തലശ്ശേരി അരി വിപണിയിൽ ; കാർണിവൽ സ്റ്റാളിൽ ലഭിക്കും

> **Lead Summary:** ***തലശ്ശേരി: ***ജ്ഞാനോദയയോഗം വയലിൽ തലശ്ശേരി മുനിസിപ്പാലിറ്റി, കൃഷി വകുപ്പ്, ജ്ഞാനോദയ യോഗം, തലശ്ശേരി മുബാറക്ക് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആന്റ് ഗൈഡ്‌സ്, മാനേജിങ് കമ്മിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഉത്പാദിപ്പിച്ച അരിയുടെ വിതര ണോദ്ഘാടനം തലശ്ശേരി കാർണിവലി നോടനുബന്ധിച്ച് സെൻ്റിനറി പാർക്കിൽ പ്രത്യേകം സജ്ജമാക്കിയ പവലിയനിൽ നിയമസഭ സ്‌പീക്കർ അഡ്വ. എ എൻ ഷംസീർ വിപണന ഉദ്ഘാടനം മുബാറക്ക് ഹയർ സെക്ക ണ്ടറി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥിയും ഹിഷാം മോട്ടോഴ്സ് മാനേജിംഗ് ഡയ രക്ടറുമായ ഷിഷാമിന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

***തലശ്ശേരി: ***ജ്ഞാനോദയയോഗം വയലിൽ തലശ്ശേരി മുനിസിപ്പാലിറ്റി, കൃഷി വകുപ്പ്, ജ്ഞാനോദയ യോഗം, തലശ്ശേരി മുബാറക്ക് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആന്റ് ഗൈഡ്‌സ്, മാനേജിങ് കമ്മിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഉത്പാദിപ്പിച്ച അരിയുടെ വിതര ണോദ്ഘാടനം തലശ്ശേരി കാർണിവലി നോടനുബന്ധിച്ച് സെൻ്റിനറി പാർക്കിൽ പ്രത്യേകം സജ്ജമാക്കിയ പവലിയനിൽ നിയമസഭ സ്‌പീക്കർ അഡ്വ. എ എൻ ഷംസീർ വിപണന ഉദ്ഘാടനം മുബാറക്ക് ഹയർ സെക്ക ണ്ടറി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥിയും ഹിഷാം മോട്ടോഴ്സ് മാനേജിംഗ് ഡയ രക്ടറുമായ ഷിഷാമിന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.

തലശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ കെ ജമുനാ റാണി ടീച്ചർ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ജ്ഞാനോദയം ഭാരവാഹികൾ, മുബാറക്ക് ഹയർ സെക്കണ്ടറി സ്കൂ‌ൾ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, സ്കൂ‌ൾ അധ്യാപകർ, പിടിഎ ഭാരവാഹികൾ, സ്കൗട്ട്സ് ആന്റ് ഗൈഡ്‌സ് ഭാരവാഹികൾ, കൃഷി വിജ്ഞാൻ കേന്ദ്രം ഉദ്യോഗ സ്ഥർ എന്നിവർ പങ്കെടുത്തു. ടെമ്പിൾഗേറ്റ് പാടത്തെ 3 ഏക്കർ വയലിലാണ് നെൽ കൃഷി നടത്തിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/188966/thalassery-rice-marketavailable-at-the-carnival-stall)