---
title: "ലോക്സഭയിൽ ആരെന്ന് 'ഇന്ത്യ' നിർണയിക്കുമെന്ന് കെ.പി മോഹനൻ എം എൽ എ"
english_title: "KP Mohanan MLA that 'India' will decide who will be in the Lok Sabha"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/189225/kp-mohanan-mla-that-india-will-decide-who-will-be-in-the-lok-sabha"
published_at: "2024-03-04T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e5558a493e3_Untitled-4_copy.jpg"
keywords: []
---

# ലോക്സഭയിൽ ആരെന്ന് 'ഇന്ത്യ' നിർണയിക്കുമെന്ന് കെ.പി മോഹനൻ എം എൽ എ

> **Lead Summary:** രാജ്യത്തിൻ്റെ ഭാവി ഭാഗധേയം നിർണ്ണയിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി വൻ വിജയം നേടുമെന്നും രാഷ്ട്രീയ ജനതാദൾ നിർണ്ണായക ശക്തിയായി മാറുമെന്നും കെ.പി.മോഹനൻ എം.എൽ എ.അഭിപ്രായപ്പെട്ടു.

## Article Content

രാജ്യത്തിൻ്റെ ഭാവി ഭാഗധേയം നിർണ്ണയിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി വൻ വിജയം നേടുമെന്നും രാഷ്ട്രീയ ജനതാദൾ നിർണ്ണായക ശക്തിയായി മാറുമെന്നും കെ.പി.മോഹനൻ എം.എൽ എ.അഭിപ്രായപ്പെട്ടു.

ആർ.ജെ.ഡി കൂത്തുപറമ്പ് നിയോജകമണ്ഡലം നേതൃകൺവെൻഷൻ പുത്തൂർ പി.ആർ.മന്ദിരത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. രാജ്യത്തെ ബി.ജെ.പി സർക്കാറിനെ ഭരണ തുടർച്ചയിൽ നിന്ന് നീക്കം ചെയ്ത് മതേതര ജനാധിപത്യ സഖ്യം അധികാരത്തിലെത്തണമെങ്കിൽ കേരളത്തിൽ ഇടതു പക്ഷ മുന്നണിയുടെ വിജയം അനിവാര്യമാണെന്നും അതിനായി ജനാധിപത്യ വിശ്വാസികളായ മുഴുവൻ സോഷ്യലിസ്റ്റുകളും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആർ.ജെ.ഡി.കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് പി.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു.ആർ.ജെ.ഡി മുൻ സംസ്ഥാന സെക്രട്ടറി കെ.പി.ചന്ദ്രൻ മാസ്റ്റർ ,ആർ.ജെ.ഡി സംസ്ഥാന ജനറൽസെക്രട്ടറി പി.കെ.പ്രവീൺ, എൻ.ധനഞ്ജയൻ, രാഷ്ട്രീയമഹിളാജനത മണ്ഡലം പ്രസിഡണ്ട് ചന്ദ്രിക പതിയൻറവിട ,രാഷ്ട്രീയ യുവജനത മണ്ഡലം പ്രസിഡണ്ട് എൻ.കെ.രഞ്ജിത്ത്, വി.പി.മോഹനൻ ,സജീന്ദ്രൻ പാലത്തായി എന്നിവർ പ്രസംഗിച്ചു.

ആർ.ജെ.ഡി കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട കൂത്തുപറമ്പ് മണ്ഡലത്തിലെ നേതാക്കളെ ചടങ്ങിൽ ആദരിച്ചു.ഇക്കഴിഞ്ഞ പി.ആർ ചരമവാർഷികാചരണത്തിൻ്റെ ഭാഗമായി മികച്ച പ്രവർത്തനം നടത്തിയ മികച്ച യൂനിറ്റുകളായ ചെണ്ടയാട്, പൂക്കോട് ചമതക്കാട്, യൂനിറ്റുകൾക്കുള്ള ഉപഹാരവും ചടങ്ങിൽ വെച്ച് നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/189225/kp-mohanan-mla-that-india-will-decide-who-will-be-in-the-lok-sabha)