---
title: "കൂത്ത്പറമ്പിൽ ബൈക്കപകടം ; തലശേരിയിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരന് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്"
english_title: "Bike accident in Koothparam;An employee of a business establishment in Thalassery met with a tragic end and his friend was injured"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/189248/bike-accident-in-koothparaman-employee-of-a-business-establishment-in-thalassery-met-with-a-tragic-end-and-his-friend-was-injured"
published_at: "2024-03-04T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e563247d0fc_Untitled-6_copy.jpg"
keywords: []
---

# കൂത്ത്പറമ്പിൽ ബൈക്കപകടം ; തലശേരിയിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരന് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്

> **Lead Summary:** ***തലശേരി: ***ബൈക്കപകടത്തിൽ യുവാവ് മരണപ്പെട്ടു. മുഴപ്പിലങ്ങാട് സീതീന്റെ പള്ളിക്ക് സമീപം ഹർഷാദ് ആണ് ഇന്നലെ അർദ്ധരാത്രിയിൽ കൂത്തുപറമ്പ് കൈതേരിയിൽ വച്ചുണ്ടായ ബൈക്കപകടത്തിൽ മരണപ്പെട്ടത്.

## Article Content

***തലശേരി: ***ബൈക്കപകടത്തിൽ യുവാവ് മരണപ്പെട്ടു. മുഴപ്പിലങ്ങാട് സീതീന്റെ പള്ളിക്ക് സമീപം ഹർഷാദ് ആണ് ഇന്നലെ അർദ്ധരാത്രിയിൽ കൂത്തുപറമ്പ് കൈതേരിയിൽ വച്ചുണ്ടായ ബൈക്കപകടത്തിൽ മരണപ്പെട്ടത്.

തലശ്ശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിലെ ന്യൂ ബൈക്ക് & മേക്ക് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് സെയ്ദാർ പള്ളിയിലെ നിസാമിന് പരിക്കേറ്റു. ഹർഷാദിൻ്റെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഖബറടക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/189248/bike-accident-in-koothparaman-employee-of-a-business-establishment-in-thalassery-met-with-a-tragic-end-and-his-friend-was-injured)