---
title: "കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലണം, 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; കോഴിക്കോട് കോൺഗ്രസ് പ്രതിഷേധം"
english_title: "The bison should be shot and killed, and compensation of Rs 50 lakh should be paid;"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/189526/the-bison-should-be-shot-and-killed-and-compensation-of-rs-50-lakh-should-be-paid"
published_at: "2024-03-05T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e728b66bfaf_download_(7).jpg"
keywords: []
---

# കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലണം, 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; കോഴിക്കോട് കോൺഗ്രസ് പ്രതിഷേധം

> **Lead Summary:** ** **കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോൺഗ്രസ് പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി നേതാക്കൾ ആംബുലൻസ് തടഞ്ഞു. കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലണം, 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം, എന്നീ ആവശ്യങ്ങൾ മുൻ നിർത്തിയാണ് പ്രതിഷേധം. കക്കയം സ്വദേശിയും കര്‍ഷകനുമായ പാലാട്ടിൽ എബ്രഹാം എന്ന അവറാച്ചൻ ആണ് മരിച്ചത്.

## Article Content

** **കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോൺഗ്രസ് പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി നേതാക്കൾ ആംബുലൻസ് തടഞ്ഞു. കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലണം, 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം, എന്നീ ആവശ്യങ്ങൾ മുൻ നിർത്തിയാണ് പ്രതിഷേധം. കക്കയം സ്വദേശിയും കര്‍ഷകനുമായ പാലാട്ടിൽ എബ്രഹാം എന്ന അവറാച്ചൻ ആണ് മരിച്ചത്.

കക്കയം ഡാം സൈറ്റിന് സമീപത്തെ കൃഷിയിടത്തില്‍ കൊക്കൊ പറിച്ചുകൊണ്ടിരിക്കെയാണ് എബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ചത്. കക്ഷത്തിൽ ആഴത്തിൽ കൊമ്പ് ഇറങ്ങി.

ഗുരുതരാവസ്ഥയിലായ ഏബ്രഹാമിനെ കൂരാച്ചുണ്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കുത്തേറ്റ് കിടന്ന ഏബ്രഹാമിനെ ഒരുമണിക്കൂറോളം കഴിഞ്ഞാണ് കണ്ടത്. ഈ സമയം കൊണ്ട് ധാരാളം രക്തം വാർന്നുപോയിരുന്നു. മെഡിക്കൽ കോളജിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു എന്നാണ് വിവരം. ഡി സി സി പ്രസിഡന്റ് കെ പ്രവീൺകുമാറിന്റെ നേതൃത്വത്തിലാണ് പ്രധിഷേധം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/189526/the-bison-should-be-shot-and-killed-and-compensation-of-rs-50-lakh-should-be-paid)