---
title: "തലശേരിയെ ഉത്സവത്തിലാറാടിച്ച കാർണിവൽ നാളെ കൊടിയിറങ്ങും ; സമാപനം  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും"
english_title: "thalassery carnival today"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/189863/thalassery-carnival-today"
published_at: "2024-03-07T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e94932a68ac_Untitled-1_copy.jpg"
keywords: []
---

# തലശേരിയെ ഉത്സവത്തിലാറാടിച്ച കാർണിവൽ നാളെ കൊടിയിറങ്ങും ; സമാപനം  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

> **Lead Summary:** **തലശ്ശേരി: ** കഴിഞ്ഞ 6 ദിവസങ്ങളിലെ മധുര സ്‌മരണകളുമായി ഏഴാം നാളിലെ കൗതുകങ്ങളിലേക്ക് മിഴി തുറക്കുന്ന തലശ്ശേരി കാർ ണിവൽ മേള ഇന്ന് കൊടിയിറങ്ങും. പഴയ ബസ്സ് സ്റ്റാന്റ് ജൂബിലി കോംപ്ലക്സ് പരിസരത്തെ പ്രധാന വേദി യിൽ വൈകിട്ട് 6 ന് മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

## Article Content

**തലശ്ശേരി: ** കഴിഞ്ഞ 6 ദിവസങ്ങളിലെ മധുര സ്‌മരണകളുമായി ഏഴാം നാളിലെ കൗതുകങ്ങളിലേക്ക് മിഴി തുറക്കുന്ന തലശ്ശേരി കാർ ണിവൽ മേള ഇന്ന് കൊടിയിറങ്ങും. പഴയ ബസ്സ് സ്റ്റാന്റ് ജൂബിലി കോംപ്ലക്സ് പരിസരത്തെ പ്രധാന വേദി യിൽ വൈകിട്ട് 6 ന് മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

സ്ഥലം എം.എൽ.എ. കൂടിയായ സംസ്ഥാന നിയമ സഭാ സ്പീക്കർ അഡ്വ.എ.എൻ ഷംസീർ അദ്ധ്യക്ഷത വഹിക്കും. തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സാഹിത്യ രചനകളിലൂടെ മലയാളിയുടെ മനസ് തൊട്ട വിഖ്യാത എഴുത്തുകാരൻ എം.മുകുന്ദൻ, എന്നിവർ മുഖ്യാതിഥികളാവും.

എം.എൽ.എ. മാരായ കെ.പി. മോഹനൻ, അഹമ്മദ് ദേവർക്കോവിൽ, മുൻ മന്ത്രി ഇ.പി.ജയരാജൻ, നഗരസഭാ വൈസ് ചെയർമാൻ വാഴയിൽ ശശി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ സി.എൻ. ചന്ദ്രൻ, പി.കെ.കൃഷ്‌ണദാസ്, കാരായി രാജൻ തുടങ്ങി പ്രമുഖർ ആശംസകൾ അർപ്പിക്കും.

തലശ്ശേരി നഗരസഭയുടെ മുൻ ചെയർമാൻമാരായ സി.കെ.രമേശൻ, കാരായി ചന്ദ്രശേഖരൻ, ആമിനാ മാളിയേക്കൽ, അഡ്വ. എം.വി. മുഹമ്മദ് സലിം, അഡ്വ. കെ. ഗോപാലകൃഷ്ണൻ, പി.കെ. ആശ, എന്നിവർ സമാപന വേദിയിൽ സാന്നിധ്യമായുണ്ടാവും. നഗരസഭാ ചെയർ പേഴ്‌സൺ കെ. എം.ജമുനാ റാണി ടീച്ചർ സ്വാഗതവും, നഗരസഭാ സിക്രട്ടറിയും, കാർണിവൽ ജനറൽ കൺവിനറുമായ എൻ.സുരേഷ് കുമാർ നന്ദിയും പറയും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/189863/thalassery-carnival-today)