---
title: "മാഹിപ്പാലം ജംഗ്ഷനിൽ  ലോറിയിടിച്ച്  സ്കൂട്ടർ യാത്രക്കാരിയായ തലശേരി സ്വദേശിനിക്ക് ദാരുണാന്ത്യം"
english_title: "A woman from Thalassery, a scooter passenger, met a tragic end after being hit by a lorry at Mahipalam junction."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/189909/a-woman-from-thalassery-a-scooter-passenger-met-a-tragic-end-after-being-hit-by-a-lorry-at-mahipalam-junction"
published_at: "2024-03-07T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e9666e78fcb_Untitled-5_copy.jpg"
keywords: []
---

# മാഹിപ്പാലം ജംഗ്ഷനിൽ  ലോറിയിടിച്ച്  സ്കൂട്ടർ യാത്രക്കാരിയായ തലശേരി സ്വദേശിനിക്ക് ദാരുണാന്ത്യം

> **Lead Summary:** ** **ഇന്നലെ രാത്രി എട്ട് മണിയോടെ മാഹി പാലം ജംഗ്‌ഷനിലാണ് അപകടം ഉണ്ടായത്. ലോറി ഇടിച്ച് വീണ് പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരി ചികിത്സക്കിടെ ഇന്ന് മരണപ്പെടുകയായിരുന്നു.

## Article Content

** **ഇന്നലെ രാത്രി എട്ട് മണിയോടെ മാഹി പാലം ജംഗ്‌ഷനിലാണ് അപകടം ഉണ്ടായത്. ലോറി ഇടിച്ച് വീണ് പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരി ചികിത്സക്കിടെ ഇന്ന് മരണപ്പെടുകയായിരുന്നു.

തലശേരിക്കടുത്ത് എരഞ്ഞോളി ചോനാടത്തെ  ദേവി നിവാസിൽ വത്സൻ, ശോഭ, ദമ്പതികളുടെ മകൾ ദിൽന ( 40 ) യാണ് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്. മാഹി ചൂടിക്കൊട്ടയിലെ പ്രവാസിയായ ഷാജിയുടെ ഭാര്യയാണ് ദിൽന. ഗ്രാഫിക് ഡിെസൈനറായ യുവതി ജോലി കഴിഞ്ഞ് ഭതൃവീട്ടിലേക്ക് പോകുമ്പോഴാണ് അപകടത്തിനിരയായത്. ദേവനന്ദ്, തപൻ ദേവ് എന്നിവർ മക്കളാണ്. ദിലീഷ്, ദീക്ഷിത് സഹോദരങ്ങളാണ്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/189909/a-woman-from-thalassery-a-scooter-passenger-met-a-tragic-end-after-being-hit-by-a-lorry-at-mahipalam-junction)