---
title: "സ്വപ്നത്തിലേക്ക് ചുവടുവച്ച് തലശേരി ;   മാഹി  ബൈപ്പാസ് ട്രയൽ റണ്ണിനായി 5 ദിവസത്തേക്ക് തുറന്നു."
english_title: "Stepping into the dream, Thalassery;Mahi bypass opened for 5 days for trial run."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/190022/stepping-into-the-dream-thalasserymahi-bypass-opened-for-5-days-for-trial-run"
published_at: "2024-03-07T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e9daa7bf330_Untitled-1_copy.jpg"
keywords: []
---

# സ്വപ്നത്തിലേക്ക് ചുവടുവച്ച് തലശേരി ;   മാഹി  ബൈപ്പാസ് ട്രയൽ റണ്ണിനായി 5 ദിവസത്തേക്ക് തുറന്നു.

> **Lead Summary:** **** നിർമാണം പൂർത്തിയായ തലശേരി - മാഹി ബൈപാസ് ട്രയൽ റണ്ണിനായി തുറന്നുകൊടുത്തു. ഇന്ന് വൈകീട്ട് അഞ്ച് മുതൽ അഞ്ച് ദിവസത്തേക്കാണ് ബൈപാസ് ദേശീയപാത അതോറിറ്റി തുറന്നുകൊടുത്തത്.

## Article Content

**** നിർമാണം പൂർത്തിയായ തലശേരി - മാഹി ബൈപാസ് ട്രയൽ റണ്ണിനായി തുറന്നുകൊടുത്തു. ഇന്ന് വൈകീട്ട് അഞ്ച് മുതൽ അഞ്ച് ദിവസത്തേക്കാണ് ബൈപാസ് ദേശീയപാത അതോറിറ്റി തുറന്നുകൊടുത്തത്.

കണ്ണൂർ ജില്ലയിലെ മുഴുപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരേയുള്ള 18.6 കിലോമീറ്റർ ബൈപാസ് നിർമാണം പൂർത്തിയാക്കി ഉദ്ഘാടനത്തിനായി കാത്തിരിക്കുകയായിരുന്നു. തലശേരി, മാഹി നഗരങ്ങളിൽ പ്രവേശിക്കാതെ കണ്ണൂർ ഭാഗത്തുനിന്ന് വരുന്നവർക്ക് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ എത്തിച്ചേരാം.

തലശേരിയിലെയും മാഹിയിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കിയുള്ള യാത്രയ്ക്കാണ് ബൈപാസ് വഴിതുറക്കുന്നത്. മുഴപ്പിലങ്ങാട്ടുനിന്ന് ധർമടം, എരഞ്ഞോളി, തലശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരിൽ എത്തിച്ചേരുന്നത്. ഒരു മേൽപ്പാലം, ഒരു റെയിൽവേ ഓവർ ബ്രിഡ്ജ്, 21അണ്ടർ പാസുകൾ, ഒരു ടോൾ പ്ലാസ എന്നിവയുൾപ്പെടുന്നതാണ് തലശ്ശേരി-മാഹി ബൈപ്പാസ്.

ബൈപാസിന്റെ ഇരുഭാഗത്തും 5.5 മീറ്റർ വീതിയിലുള്ള സർവീസ് റോഡുകളുമുണ്ട്. എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇ.കെ.കെ. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനായിരുന്നു നിർമാണചുമതല. 2018-ലാണ് കമ്പനി നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ച

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/190022/stepping-into-the-dream-thalasserymahi-bypass-opened-for-5-days-for-trial-run)