---
title: "കേരളാ പോലീസ് കണ്ണൂർ ജില്ല 1985 ബാച്ചിന്റെ മുപ്പത്തി ഒൻപതാംവാർഷികം"
english_title: "Thirty-ninth Anniversary of Kerala Police Kannur District 1985 Batch"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/190124/thirty-ninth-anniversary-of-kerala-police-kannur-district-1985-batch"
published_at: "2024-03-08T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eaab5c4c5c7_Untitled-2_copy.jpg"
keywords: []
---

# കേരളാ പോലീസ് കണ്ണൂർ ജില്ല 1985 ബാച്ചിന്റെ മുപ്പത്തി ഒൻപതാംവാർഷികം

> **Lead Summary:** ***തലശ്ശേരി : ***കേരളാ പോലീസ് കണ്ണൂർ ജില്ല 1985 ബാച്ചിന്റെ മുപ്പത്തി ഒൻപതാംവാർഷികം തലശ്ശേരി പാരിസ് പ്രസിഡൻസി ഓഡിറ്റോറിയത്തിൽ നടന്നു.

## Article Content

***തലശ്ശേരി : ***കേരളാ പോലീസ് കണ്ണൂർ ജില്ല 1985 ബാച്ചിന്റെ മുപ്പത്തി ഒൻപതാംവാർഷികം തലശ്ശേരി പാരിസ് പ്രസിഡൻസി ഓഡിറ്റോറിയത്തിൽ നടന്നു.

കണ്ണൂർ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മിഷണർ എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരളാ സ്റ്റേറ്റ് പോലീസ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.ജി ജോസഫ് അധ്യക്ഷനായി. വിവി ബാലകൃഷ്ണൻ അനുസ്മരണം നടത്തി. ടി.വി. ജയപ്രകാശൻ, സ്വാഗതം പറഞ്ഞു.

റിട്ട. പോലീസ് അസിസ്റ്റന്റ് കമന്റാന്റ് കെ രവി, കെ ഹരിദാസ്, സി രാജീവൻ, കെ ജയകുമാർ, സി. ജെ ജോസ്, എൻ പുരുഷോത്തമൻ, എൻ. ഗണേശൻ, കെ ഭാസ്കരൻ, ചന്ദ്രബാനു എന്നിവർ സംസാരിച്ചു. കെ സുരേഷ് നന്ദി രേഖപ്പെടുത്തി. വിവിധ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/190124/thirty-ninth-anniversary-of-kerala-police-kannur-district-1985-batch)