---
title: "വടക്കേ മലബാറിൻ്റെ സ്വപ്നം പൂവണിയാൻ 3 ദിവസം മാത്രം ;  തലശേരി - മാഹി ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച്ച  തുറന്നു നൽകും"
english_title: "Thalassery-Mahi Bypass will be inaugurated by Prime Minister Narendra Modi on Monday"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/190142/thalassery-mahi-bypass-will-be-inaugurated-by-prime-minister-narendra-modi-on-monday"
published_at: "2024-03-08T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eab5712c0f9_Untitled-1_copy.jpg"
keywords: []
---

# വടക്കേ മലബാറിൻ്റെ സ്വപ്നം പൂവണിയാൻ 3 ദിവസം മാത്രം ;  തലശേരി - മാഹി ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച്ച  തുറന്നു നൽകും

> **Lead Summary:** **** മുഴപ്പിലങ്ങാട് -മാഹി ബൈപ്പാസ് നാലുവരിപ്പാത 11- ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യും. രണ്ടു പദ്ധതികളിലായി 35 കിലോമീറ്റർ ദൂരം റോഡാണ് തുറന്നുകൊടു ക്കുന്നത്.

## Article Content

**** മുഴപ്പിലങ്ങാട് -മാഹി ബൈപ്പാസ് നാലുവരിപ്പാത 11- ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യും. രണ്ടു പദ്ധതികളിലായി 35 കിലോമീറ്റർ ദൂരം റോഡാണ് തുറന്നുകൊടു ക്കുന്നത്.

അഴിയൂർ-മുഴപ്പിലങ്ങാട് 18.6 കിലോമീറ്റർ റോഡും, മുക്കോല ജങ്ഷനിൽനിന്ന് കേരള -തമി ഴ്‌നാട് ബോർഡറിൽ 16.5 കിലോ മീറ്റർ റോഡുമാണ് തുറക്കുന്നത്. 2769 കോടി രൂപ ചെലവഴിച്ചാണ് രണ്ടുപദ്ധതികളും പൂർത്തീകരിച്ചത്.കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്‌ഗരി, കേരള ഗവർ ണർ ആരിഫ് മുഹമ്മദ് ഖാൻ,

പുതുച്ചേരി ഗവർണർ ഡോ. സുന്ദരരാജൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പോണ്ടിച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി, സ്പീക്കർ അഡ്വ.എ.എൻ ഷംസീർ, കേന്ദ്ര മന്ത്രിമാരായ വി.മുരളീധരൻ, ഡോ.വി.കെ സിംഗ്, ഗതാഗത വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, പുതുച്ചേരി മന്ത്രി കെ.ലക്ഷ്മി നാരായാണൻ, തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/190142/thalassery-mahi-bypass-will-be-inaugurated-by-prime-minister-narendra-modi-on-monday)