---
title: "തലശ്ശേരി ചോനാടം എരഞ്ഞോളി വെസ്റ്റ് യു.പി.സ്കൂൾ നൂറ്റിമുപ്പത്തിയെട്ടാം വാർഷികം ആഘോഷിച്ചു"
english_title: "Thalassery Chonadam Eranjoli West UP School celebrated its 138th Anniversary"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/190182/thalassery-chonadam-eranjoli-west-up-school-celebrated-its-138th-anniversary"
published_at: "2024-03-08T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ead5851efe5_65eac73f1f49e_IMG-20240308-WA0039.jpg"
keywords: []
---

# തലശ്ശേരി ചോനാടം എരഞ്ഞോളി വെസ്റ്റ് യു.പി.സ്കൂൾ നൂറ്റിമുപ്പത്തിയെട്ടാം വാർഷികം ആഘോഷിച്ചു

> **Lead Summary:** തലശ്ശേരി : ചോനാടം എരഞ്ഞോളി വെസ്റ്റ് യു.പി.സ്കൂൾ നൂറ്റിമുപ്പത്തി എട്ടാം വാർഷികം ആഘോഷിച്ചു. സ്കൂളിന് സമീപം പ്രത്യേകം സജ്ജീകരിച്ച വേദിയിൽ തലശ്ശേരി നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ഡോ: ആർ.എൽ.സംഗീത അധ്യക്ഷത വഹിച്ചു.

## Article Content

തലശ്ശേരി : ചോനാടം എരഞ്ഞോളി വെസ്റ്റ് യു.പി.സ്കൂൾ നൂറ്റിമുപ്പത്തി എട്ടാം വാർഷികം ആഘോഷിച്ചു. സ്കൂളിന് സമീപം പ്രത്യേകം സജ്ജീകരിച്ച വേദിയിൽ തലശ്ശേരി നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ഡോ: ആർ.എൽ.സംഗീത അധ്യക്ഷത വഹിച്ചു.

നാടകകൃത്തും നോവലിസ്റ്റുമായ ചന്ദ്രശേഖരൻ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ പ്രധാനാധ്യാപിക പി.പി.സനിത,ഗംഗാ ഭായി, കെ.സി.ശ്യാംകുമാർ മാസ്റ്റർ, പ്രമോദ് കല്ലൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഉപഹാര സമർപ്പണവും, എൻഡോവ്മെൻറ് വിതരണവും,കുട്ടികളുടെ കലാവിരുന്നും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/190182/thalassery-chonadam-eranjoli-west-up-school-celebrated-its-138th-anniversary)