---
title: "എന്ത് ചീത്തയും കേള്‍ക്കാം; കോണ്‍ഗ്രസിൽനിന്ന് അപമാനിക്കപ്പെട്ട അത്രയും വരില്ല- പത്മജ"
english_title: " will not come as much as i was insulted by the Congress - Padmaja"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/190405/will-not-come-as-much-as-i-was-insulted-by-the-congress-padmaja"
published_at: "2024-03-09T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec0f4c9da14_65ec09e77c439_pathmaja.jpg"
keywords: []
---

# എന്ത് ചീത്തയും കേള്‍ക്കാം; കോണ്‍ഗ്രസിൽനിന്ന് അപമാനിക്കപ്പെട്ട അത്രയും വരില്ല- പത്മജ

> **Lead Summary:** തിരുവനന്തപുരം: ബി.ജെ.പിയില്‍ പോയതിന്റെ പേരില്‍ എത്ര ചീത്ത പറഞ്ഞാലും അപമാനിച്ചാലും വിഷമം ഇല്ലെന്നും ഇതിലും വലുതാണ് കോണ്‍ഗ്രസിലുള്ളപ്പോള്‍ അനുഭവിച്ചതെന്നും പത്മജ വേണുഗോപാല്‍. ഞാന്‍ പാര്‍ട്ടിയില്‍ നിന്ന് പോയാല്‍ ഒന്നും സംഭവിക്കില്ല എന്ന് ദിവസവും പറഞ്ഞോണ്ട് ഇരിക്കേണ്ട. അത് കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ ചിലപ്പോള്‍ അതില്‍ വല്ല കാര്യവുമുണ്ടോ എന്ന് വിചാരിക്കുമെന്നും പത്മജ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

## Article Content

തിരുവനന്തപുരം: ബി.ജെ.പിയില്‍ പോയതിന്റെ പേരില്‍ എത്ര ചീത്ത പറഞ്ഞാലും അപമാനിച്ചാലും വിഷമം ഇല്ലെന്നും ഇതിലും വലുതാണ് കോണ്‍ഗ്രസിലുള്ളപ്പോള്‍ അനുഭവിച്ചതെന്നും പത്മജ വേണുഗോപാല്‍. ഞാന്‍ പാര്‍ട്ടിയില്‍ നിന്ന് പോയാല്‍ ഒന്നും സംഭവിക്കില്ല എന്ന് ദിവസവും പറഞ്ഞോണ്ട് ഇരിക്കേണ്ട. അത് കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ ചിലപ്പോള്‍ അതില്‍ വല്ല കാര്യവുമുണ്ടോ എന്ന് വിചാരിക്കുമെന്നും പത്മജ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതേസമയം പത്മജ വേണുഗോപാലിനെ ബിജെപിയില്‍ എത്തിക്കുന്നതില്‍ ഇടനിലക്കാരനായത് മുന്‍ ഡിജിപി ലോക്നാഥ് ബഹ്റയെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരന്‍ പറഞ്ഞു . കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്ന ബെഹ്റയ്ക്ക് അന്ന് മുതല്‍ കുടുംബവുമായും പത്മദയുമായും നല്ല ബന്ധമുണ്ട്.

മോദിയുമായും പിണറായിയുമായും നല്ല ബന്ധമുളള ബെഹ്റയാണ് ബിജെപിക്കായി ചരട് വലിച്ചതെന്നും കെ.മുരളീധരന്‍ തുറന്നടിച്ചു. നേമത്ത് സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതു മുതല്‍ ബിജെപിക്ക് തന്നോട് പകയെന്ന് കെ.മുരളീധരന്‍. പത്മജയെ പാളയത്തിലെത്തിച്ചതുവഴി ആ കണക്ക് തീര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ പത്മജ പ്രചാരണ രംഗത്തിറങ്ങിയാല്‍ കോണ്‍ഗ്രസിന് ജോലി എളുപ്പമാകുമെന്നും മുരളീധരന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/190405/will-not-come-as-much-as-i-was-insulted-by-the-congress-padmaja)