---
title: "തലശേരി താലൂക്ക് ഓഫീസിലെ റവന്യൂ ജീവനക്കാരും ബന്ധുക്കളും യാത്ര നടത്തി വനിതാ ദിനം ആഘോഷിച്ചു"
english_title: "Revenue employees of Thalassery Taluk Office and their relatives celebrated Women's Day by conducting a yatra"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/190484/revenue-employees-of-thalassery-taluk-office-and-their-relatives-celebrated-womens-day-by-conducting-a-yatra"
published_at: "2024-03-09T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec6fc5ce4f1_Untitled-2_copy.jpg"
keywords: []
---

# തലശേരി താലൂക്ക് ഓഫീസിലെ റവന്യൂ ജീവനക്കാരും ബന്ധുക്കളും യാത്ര നടത്തി വനിതാ ദിനം ആഘോഷിച്ചു

> **Lead Summary:** തലശ്ശേരി: റവന്യൂ വകുപ്പിൽ ജോലി ചെയ്യുന്ന വനിതകളും അവരുടെ ബന്ധുക്കളും ഏകദിന യാത്ര നടത്തി വനിതാ ദിനം ആഘോഷിച്ചു. തലശ്ശേരി താലൂക്ക് ഓഫീസിലെ വനിതാ ജീവനക്കാരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ് അഞ്ച് വർഷമായി വനിതാ ദിനത്തിൽ ഏകദിന യാത്ര നടത്താറുണ്ടായിരുന്നു.

## Article Content

തലശ്ശേരി: റവന്യൂ വകുപ്പിൽ ജോലി ചെയ്യുന്ന വനിതകളും അവരുടെ ബന്ധുക്കളും ഏകദിന യാത്ര നടത്തി വനിതാ ദിനം ആഘോഷിച്ചു. തലശ്ശേരി താലൂക്ക് ഓഫീസിലെ വനിതാ ജീവനക്കാരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ് അഞ്ച് വർഷമായി വനിതാ ദിനത്തിൽ ഏകദിന യാത്ര നടത്താറുണ്ടായിരുന്നു.

ഇത്തവണ കുടകിലേക്കാണ് യാത്ര നടത്തിയത്. ജില്ലയിലെ വിവിധ മേഖലയിൽ ഉള്ള റവന്യൂ ജീവനക്കാരും ബന്ധുക്കളുമായ അഞ്ച് വയസ് മുതൽ 76 വരെ പ്രായമുള്ളവർ യാത്രയിൽ പങ്കെടുത്തു.

വനിതാ ദിന സന്ദേശങ്ങൾ നൽകി. കളിയും കാര്യവും പാട്ടും നൃത്തവും മത്സരവുമൊക്കെയായി യാത്ര ആഘോഷമാക്കി. കേക്ക് മുറിച്ച് ആഘോഷത്തിന് മധുരമേകി. ഡപ്യൂട്ടി തഹസിൽദാർമാരായ സീമ, ഷീബ, സ്മിത, സജിന, മറ്റ് റവന്യൂ ജീവനക്കാരായ ജയന്തി, സഞ്ജന, കവിത എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/190484/revenue-employees-of-thalassery-taluk-office-and-their-relatives-celebrated-womens-day-by-conducting-a-yatra)