---
title: "ഇന്ത്യയെ വീണ്ടെടുക്കാൻ യു ഡി എഫ് വിജയിക്കണമെന്ന്  പാറക്കൽ അബ്ദുള്ള ; മുസ്ലിം ലീഗ് തലശേരി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "UDF must win to reclaim IndiaParakal Abdullah ;Muslim League organized Talasseri Constituency Convention"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/190503/udf-must-win-to-reclaim-indiaparakal-abdullah-muslim-league-organized-talasseri-constituency-convention"
published_at: "2024-03-09T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec7b637ef5a_Untitled-3_copy.jpg"
keywords: []
---

# ഇന്ത്യയെ വീണ്ടെടുക്കാൻ യു ഡി എഫ് വിജയിക്കണമെന്ന്  പാറക്കൽ അബ്ദുള്ള ; മുസ്ലിം ലീഗ് തലശേരി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **തലശേരി: **രാജ്യത്ത് ജനാതിപത്യവും മതേതരത്വവും നിലനിർത്താനും സുന്ദരമായ ഭരണഘടന ഇല്ലായ്മ്മ ചെയ്യുന്നത് തടയാനും ഇന്ത്യാ മുന്നണി അധികാരത്തിൽ വരേണ്ടതുണ്ടെന്നും അതിനു കേരളത്തിൽ യു ഡി എഫ് വിജയിക്കേണ്ടത് അനിവാര്യമാണന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള.

## Article Content

**തലശേരി: **രാജ്യത്ത് ജനാതിപത്യവും മതേതരത്വവും നിലനിർത്താനും സുന്ദരമായ ഭരണഘടന ഇല്ലായ്മ്മ ചെയ്യുന്നത് തടയാനും ഇന്ത്യാ മുന്നണി അധികാരത്തിൽ വരേണ്ടതുണ്ടെന്നും അതിനു കേരളത്തിൽ യു ഡി എഫ് വിജയിക്കേണ്ടത് അനിവാര്യമാണന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള.

മുസ്ലിം ലീഗ് തലശ്ശേരി മണ്ഡലം കൺവൻഷനും കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മoത്തിലിനുള്ള സ്നേഹാദരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് എ കെ ആബൂട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. കൺവൻഷനിൽ കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിലിനുള്ള തലശ്ശേരി മണ്ഡലം മുസ്ലിം ലീഗിൻ്റെ സ്നേഹാദരവ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള പൊന്നട അണിയിച്ച് ആദരിച്ചു

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ: കെ എ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി പി മുസ്തഫ, പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ സി അഹമ്മദ്.റഷീദ് കരിയാടൻ, പള്ളിക്കണ്ടി യൂസഫ് ഹാജി, കെ ഖാലിദ് മാസ്റ്റർ, ആര്യ ഹുസൈൻ, സി കെ പി മമ്മു, പി കെ യൂസ്സഫ് മാസ്റ്റർ, സി കെ പി റെയിസ് , -ഷഹബാസ് കായ്യത്ത്, ഷെറിൻ ചൊക്ലി, ഇ കെ ജലാലു, റഷീദ് തലായി, തഫ്ലീം മാണി മാണിയാട്ട്, അഹമ്മദ് അൻവർ ചെറുവക്കര, പി കെ ഹനീഫ, അഡ്വ: മുഹമ്മദ്സാഹിദ്, സഫ്വാൻ മേക്കുന്ന്, കെ സി തസ്നി , പി. പി മുഹമ്മദലി എന്നിവർ പ്രസംഗിച്ചു. മണ്ഡലം ട്രഷറർ എൻ മഹമൂദ് സ്വാഗതവും .സെക്രട്ടറി സാഹിർ പാലക്കൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/190503/udf-must-win-to-reclaim-indiaparakal-abdullah-muslim-league-organized-talasseri-constituency-convention)