---
title: "ചന്ദന മരങ്ങൾ മോഷ്ടിച്ചു കടത്തി ; രണ്ട് പേർ അറസ്റ്റിൽ"
english_title: "Sandalwood trees were stolen and smuggled;Two people were arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/190596/sandalwood-trees-were-stolen-and-smuggledtwo-people-were-arrested"
published_at: "2024-03-10T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ed43d547609_Untitled-1_copy.jpg"
keywords: []
---

# ചന്ദന മരങ്ങൾ മോഷ്ടിച്ചു കടത്തി ; രണ്ട് പേർ അറസ്റ്റിൽ

> **Lead Summary:** പരിയാരം ചെറുവിച്ചേരിയിൽ നിന്ന് ചന്ദനമരങ്ങൾ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുവിച്ചേരി സ്വദേശികളായ രതീഷ്, വിപിൻ എന്നിവരാണ് അറസ്റ്റിലായത്.

## Article Content

പരിയാരം ചെറുവിച്ചേരിയിൽ നിന്ന് ചന്ദനമരങ്ങൾ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുവിച്ചേരി സ്വദേശികളായ രതീഷ്, വിപിൻ എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ വർഷം സെപ്തംബർ 26 ന് അർധരാത്രി യിലാണ് ചന്ദനമരങ്ങൾ മോഷണം പോയത്. ചെറുവിച്ചേരി സ്വ ദേശി പി.കെ കൃഷ്‌ണന്റെ ഉടമ സ്ഥതയിലുള്ള പറമ്പിൽ നിന്നാണ് മരങ്ങൾ മോഷ്ടിച്ചത്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ ഇരുവരേയും റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/190596/sandalwood-trees-were-stolen-and-smuggledtwo-people-were-arrested)