---
title: "പി.കെ സുജൻ പന്തക്കലിൻ്റെ ചെറുകഥാ സമാഹാരം സ്വപ്നാടനം പ്രകാശനം ചെയ്തു."
english_title: "PK Sujan Panthakkal's short story collection Swapnadanam released."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/190666/pk-sujan-panthakkals-short-story-collection-swapnadanam-released"
published_at: "2024-03-10T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ed953946ab9_Untitled-3_copy.jpg"
keywords: []
---

# പി.കെ സുജൻ പന്തക്കലിൻ്റെ ചെറുകഥാ സമാഹാരം സ്വപ്നാടനം പ്രകാശനം ചെയ്തു.

> **Lead Summary:** ** **പി.കെ. സുജൻ പന്തക്കൽ എഴുതി മുദ്രപ്പത്രം മാസിക പ്രസാധനം നിർവ്വഹിച്ച സ്വപ്നാടനം എന്ന ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനം തലശ്ശേരി പാർക്കോ റസിഡൻസിയിൽ നടന്നു.

## Article Content

** **പി.കെ. സുജൻ പന്തക്കൽ എഴുതി മുദ്രപ്പത്രം മാസിക പ്രസാധനം നിർവ്വഹിച്ച സ്വപ്നാടനം എന്ന ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനം തലശ്ശേരി പാർക്കോ റസിഡൻസിയിൽ നടന്നു.

മുദ്രപ്പത്രം പത്രാധിപർ പി. ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. കവിയും സാംസ്കാരിക പ്രവർത്തകനുമായ കെ.സി. ഉമേഷ്ബാബു പുസ്തകം പ്രകാശിപ്പിച്ചു. ചിത്രകാരനും നോവലിസ്റ്റുമായ പൊന്ന്യം ചന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി. കഥാകൃത്ത് ഉത്തമരാജ് മാഹി പുസ്തകപരിചയം നടത്തി.

തുടർന്നു നടന്ന പുസ്തക ചർച്ചയിൽ സി.പി. ഹരീന്ദ്രൻ, വി.പി. സുരേഷ് ബാബു, ചൂര്യായി ചന്ദ്രൻ, സുരേഷ് കോമത്ത്, പി.ദിനേശൻ, പി.ഇ.കുഞ്ഞനന്ദൻ എന്നിവർ സംസാരിച്ചു . പി.കെ. സുജൻ മറുപടി ഭാഷണം നടത്തി. മുദ്രപ്പത്രം നിയമോപദേഷ്ടാവായ അഡ്വ. മുഹമ്മദ് ഷബീർ കെ.സി സ്വാഗതവും കതിരൂർ ടി.കെ. ദിലീപ് കുമാർ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/190666/pk-sujan-panthakkals-short-story-collection-swapnadanam-released)