---
title: "തലശേരി മാഹി ബൈപ്പാസ് ; റോഡ് ഷോയുമായി ബിജെപി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ, തുറന്ന വാഹനത്തിൽ സഞ്ചരിക്കാൻ സ്പീക്കറും, മന്ത്രിയും"
english_title: "Thalassery Mahi Bypass;BJP State President K. Surendran with road show, Speaker and Minister to travel in an open vehicle"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/190783/thalassery-mahi-bypassbjp-state-president-k-surendran-with-road-show-speaker-and-minister-to-travel-in-an-open-vehicle"
published_at: "2024-03-11T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ee8cd5e655b_k-surendran1581759726-1622575533-1645908051.jpg"
keywords: []
---

# തലശേരി മാഹി ബൈപ്പാസ് ; റോഡ് ഷോയുമായി ബിജെപി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ, തുറന്ന വാഹനത്തിൽ സഞ്ചരിക്കാൻ സ്പീക്കറും, മന്ത്രിയും

> **Lead Summary:** ** **45 വർഷത്തെ കാത്തിരിപ്പിനവസാനം കുറിക്കുന്ന സുവർണദിനത്തിൽ തലശേരി - മാഹി ബൈപ്പാസിലൂടെ ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ റോഡ് ഷോ നടത്തും.

## Article Content

** **45 വർഷത്തെ കാത്തിരിപ്പിനവസാനം കുറിക്കുന്ന സുവർണദിനത്തിൽ തലശേരി - മാഹി ബൈപ്പാസിലൂടെ ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ റോഡ് ഷോ നടത്തും.

രാവിലെ 11ന് മാഹി കുഞ്ഞിപ്പള്ളിയിൽ നിന്നാണ് റോഡ് ഷോ ആരംഭിക്കുക. ഉദ്ഘാടനത്തിനോടനുബന്ധിച്ച് ചോനാടത്ത് ബൈപ്പാസിൻ്റെ അടിയിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്, സ്പീക്കർ എ.എൻ ഷംസീർ തുടങ്ങിയവർ പങ്കെടുക്കും.

ഉച്ചക്ക് 2 വരെ വിവിധ കലാപരിപാടികളുമുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിച്ച് കഴിഞ്ഞാൽ തുറന്ന വാഹനത്തിൽ മന്ത്രിയും, സപീക്കറും ചോനാടത്തു നിന്നു മുഴപ്പിലങ്ങാട് വരെയും, തിരിച്ച് അഴിയൂർ വരെയും യാത്ര ചെയ്യും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/190783/thalassery-mahi-bypassbjp-state-president-k-surendran-with-road-show-speaker-and-minister-to-travel-in-an-open-vehicle)