---
title: "ഉത്തര മലബാറിന് വേഗത കൂടാൻ ഇനി മണിക്കൂറുകൾ ; തലശേരി - മാഹി ബൈപ്പാസ്  ഉദ്ഘാടനം ആഘോഷമാക്കാൻ നാട്"
english_title: "Hours left for North Malabar to speed up;Nadu to celebrate the inauguration of Thalassery-Mahi Bypass"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/190790/hours-left-for-north-malabar-to-speed-upnadu-to-celebrate-the-inauguration-of-thalassery-mahi-bypass"
published_at: "2024-03-11T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ee907aede14_Untitled-2_copy.jpg"
keywords: []
---

# ഉത്തര മലബാറിന് വേഗത കൂടാൻ ഇനി മണിക്കൂറുകൾ ; തലശേരി - മാഹി ബൈപ്പാസ്  ഉദ്ഘാടനം ആഘോഷമാക്കാൻ നാട്

> **Lead Summary:** **** ഉത്തര മലബാറിന്റെ ഗതാഗത വികസനത്തിലെ കുതിപ്പായിമാറുന്ന തലശ്ശേരി-മാഹി ബൈപ്പാസ് യാഥാർഥ്യമാവാൻ ഇനി മണിക്കൂറുകൾ. മലബാറിലെ ആദ്യത്തെ ആറു വരിപ്പാതയാണ് തിങ്കളാഴ്ച തുറക്കുന്നത്.

## Article Content

**** ഉത്തര മലബാറിന്റെ ഗതാഗത വികസനത്തിലെ കുതിപ്പായിമാറുന്ന തലശ്ശേരി-മാഹി ബൈപ്പാസ് യാഥാർഥ്യമാവാൻ ഇനി മണിക്കൂറുകൾ. മലബാറിലെ ആദ്യത്തെ ആറു വരിപ്പാതയാണ് തിങ്കളാഴ്ച തുറക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ മന്ത്രി നിതിൻ ഗഡ്‌കരി, മുഖ്യമന്ത്രി പിണറായി വിജയൻ, പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പുതുച്ചേരി ഗവർണർ തമിഴിസൈ സൗന്ദർരാജൻ, കേന്ദ്രമന്ത്രിമാരായ വി.കെ.സിങ്, വി. മു രളീധരൻ, പുതുച്ചേരി പൊതുമരാമത്ത് മന്ത്രി കെ. ലക്ഷ്മി നാരായണൻ, തുടങ്ങിയവർ പങ്കെടുക്കും. പൊതുമരാത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, സ്പീക്കർ എ.എൻ. ഷംസീർ എന്നിവർ തലശ്ശേരി ചോനാടത്ത് ഒരുക്കുന്ന വേദിയിലെത്തും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/190790/hours-left-for-north-malabar-to-speed-upnadu-to-celebrate-the-inauguration-of-thalassery-mahi-bypass)