---
title: "കണ്ണൂരിൽ ലോറി അശ്രദ്ധമായി ഓടിച്ച് നാശനഷ്ടം  വരുത്തി ; കോടതി നിർദ്ദേശപ്രകാരം കേസ്"
english_title: "In Kannur, a lorry was driven recklessly and caused damage;Case as directed by the court"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/190854/in-kannur-a-lorry-was-driven-recklessly-and-caused-damagecase-as-directed-by-the-court"
published_at: "2024-03-11T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eebad3bd977_download_(9).jpg"
keywords: []
---

# കണ്ണൂരിൽ ലോറി അശ്രദ്ധമായി ഓടിച്ച് നാശനഷ്ടം  വരുത്തി ; കോടതി നിർദ്ദേശപ്രകാരം കേസ്

> **Lead Summary:** ***കണ്ണൂർ ***ലോറി അശ്രദ്ധ മായി ഓടിച്ചതിനെത്തുടർന്ന് മതിലിലിടിച്ച് 45000രൂപയുടെ നഷ്ടം വരുത്തിയെന്ന പരാതിയിൽ ലോറി ഉടമക്കെതിരെ പോലീസ് കേസെടുത്തു.

## Article Content

***കണ്ണൂർ ***ലോറി അശ്രദ്ധ മായി ഓടിച്ചതിനെത്തുടർന്ന് മതിലിലിടിച്ച് 45000രൂപയുടെ നഷ്ടം വരുത്തിയെന്ന പരാതിയിൽ ലോറി ഉടമക്കെതിരെ പോലീസ് കേസെടുത്തു.

ചെറുപുഴ കോലുവള്ളിയിലെ റെജി ജോണിന്റെ പരാതിയിൽ ചിറ്റടിയിലെ ഷാജി മാത്യുവിനെതിരെയാണ് കോടതി നിർദേശപ്രകാരം കേസെടുത്തത്. തന്റെ ബന്ധുവിന്റെ സ്ഥലത്തെ മതിൽ ലോറിയിടിച്ചതിനെത്തുടർന്ന് തകർന്ന് നാശനഷ്‌ടം നേരി ട്ടുവെന്നാണ് റെജിയുടെ പരാതി. കഴിഞ്ഞ ഡിസംബർ ഒമ്പതിനാണ് സംഭവം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/190854/in-kannur-a-lorry-was-driven-recklessly-and-caused-damagecase-as-directed-by-the-court)