---
title: "തലശേരി - മാഹി ബൈപ്പാസിൽ ഇരു പാലങ്ങൾക്കിടയിലെ വിടവ് ചാടിക്കടക്കാൻ ശ്രമം ; പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം"
english_title: "Attempt to jump the gap between the two bridges on Thalassery-Mahi bypass;A tragic end for a Plus Two student"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/191028/attempt-to-jump-the-gap-between-the-two-bridges-on-thalassery-mahi-bypassa-tragic-end-for-a-plus-two-student"
published_at: "2024-03-12T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65efcad5d3dd1_Untitled-1_copy.jpg"
keywords: []
---

# തലശേരി - മാഹി ബൈപ്പാസിൽ ഇരു പാലങ്ങൾക്കിടയിലെ വിടവ് ചാടിക്കടക്കാൻ ശ്രമം ; പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

> **Lead Summary:** **തലശ്ശേരി: ** തിങ്കളാഴ്ച ഉദ്ഘാടനം ചെയ്ത തലശ്ശേരി - മാഹി ബൈപ്പാസിലെ പാലത്തിന് മുകളിൽനിന്ന് വീണ് വിദ്യാർഥി മരിച്ചു. തോട്ടുമ്മൽ സഹകരണ ബാങ്കിനു സമീപം ജന്നത്ത് വീട്ടിൽ മുഹമ്മദ് നിദാൽ ആണ് മരിച്ചത്.

## Article Content

**തലശ്ശേരി: ** തിങ്കളാഴ്ച ഉദ്ഘാടനം ചെയ്ത തലശ്ശേരി - മാഹി ബൈപ്പാസിലെ പാലത്തിന് മുകളിൽനിന്ന് വീണ് വിദ്യാർഥി മരിച്ചു. തോട്ടുമ്മൽ സഹകരണ ബാങ്കിനു സമീപം ജന്നത്ത് വീട്ടിൽ മുഹമ്മദ് നിദാൽ ആണ് മരിച്ചത്.

തലശ്ശേരി സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു (ഹ്യുമാനിറ്റിസ്) വിദ്യാർഥിയാണ്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഉദ്ഘാ ടനം കഴിഞ്ഞ തലശ്ശേരി - മാഹി ബൈപ്പാസ് കൂട്ടു കാർക്കൊപ്പം സന്ദർശിക്കാനെത്തിയതായിരുന്നു മുഹമ്മദ് നിദാൽ. നിട്ടൂരിൽനിന്ന് മുഴപ്പിലങ്ങാട് ഭാഗത്തേക്ക് പോകും വഴി 200 മീറ്ററിനിടയിലാ ണ് അപകടം.

ഇരു പാലങ്ങൾ ക്കിടയിടയിലുള്ള വിടവ് ചാടിക്കട ക്കാൻ ശ്രമിക്കു ന്നതിനിടെ താഴേക്ക് വീഴുകയായിരുന്നത്രെ. നാട്ടുകാർ നിദാലിനെ തലശ്ശേരിയിലെ ആശുപത്രിയിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജന റൽ ആശുപത്രി മോർച്ചറിയിൽ. നജീബിൻ്റെയും നൗഷിനയുടെയും മകനാണ്. സഹോദരി: നിത

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/191028/attempt-to-jump-the-gap-between-the-two-bridges-on-thalassery-mahi-bypassa-tragic-end-for-a-plus-two-student)