---
title: "2024-25 അധ്യയന വര്‍ഷത്തെ പാഠപുസ്തകം; വിതരണ ഉദ്ഘാടനം ഇന്ന്"
english_title: "Textbook for the 2024-25 academic year;Distribution opening today"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/191115/textbook-for-the-2024-25-academic-yeardistribution-opening-today"
published_at: "2024-03-12T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f0139ad9673_Untitled-4_copy.jpg"
keywords: []
---

# 2024-25 അധ്യയന വര്‍ഷത്തെ പാഠപുസ്തകം; വിതരണ ഉദ്ഘാടനം ഇന്ന്

> **Lead Summary:** തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തെ സ്‌കൂൾ പാഠ പുസ്തകത്തിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നടക്കും.

## Article Content

തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തെ സ്‌കൂൾ പാഠ പുസ്തകത്തിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നടക്കും.

കോട്ടൺഹിൽ ഹയർ സെക്കൻഡറി സ്കൂ‌ളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി വിതരണോദ്ഘാടനം നിർവഹിക്കും. രണ്ട്, നാല്, ആറ്, എട്ട്, 10 ക്ലാസുകളിലെ കുട്ടികൾക്ക് അടുത്ത അധ്യയന വർഷത്തേക്ക് ആവശ്യമായ 1,43,71,650 പാഠപുസ്ത കങ്ങളുടെ അച്ചടി പൂർത്തിയായി. ഈ പാഠപുസ്‌തകങ്ങളിൽ ഇംഗ്ലീഷ് മീഡിയം, തമിഴ് മീഡിയം, കന്നഡ മീഡിയം എന്നിവ ഉൾപ്പെടും.

പുതുക്കിയ പാഠ്യപദ്ധതി അനുസരിച്ച് അടുത്ത അക്കാദമിക് വർഷത്തേക്കുള്ള ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്ക് ആവശ്യമായ 2,09,72,250 പാഠപുസ്‌തകങ്ങളുടെ അച്ചടി മേയ് ആദ്യവാരം പൂർത്തിയാകും. അതിന്റെ വിതരണോദ്ഘാടനം മേയ് 10ന് നടത്തുമെന്നും മന്ത്രി അറിയിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/191115/textbook-for-the-2024-25-academic-yeardistribution-opening-today)