---
title: "ഫോൺ വാങ്ങാൻ പണം നൽകിയ കണ്ണൂരുകാരിക്ക് നഷ്ടമായത് 10,000 രൂപ"
english_title: "A Kannur woman who paid to buy a phone lost Rs 10,000"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/191355/a-kannur-woman-who-paid-to-buy-a-phone-lost-rs-10000"
published_at: "2024-03-13T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f1551435cd9_download.jpg"
keywords: []
---

# ഫോൺ വാങ്ങാൻ പണം നൽകിയ കണ്ണൂരുകാരിക്ക് നഷ്ടമായത് 10,000 രൂപ

> **Lead Summary:** ***കണ്ണൂർ :*** ഇൻസ്റ്റഗ്രാമിൽ പരസ്യം കണ്ട് മൊബൈൽ ഫോൺ വാങ്ങാൻ പണം നൽകിയ എടക്കാട് സ്വദേശിനിയായ യുവതിക്ക് 10,418 രൂപ നഷ്ടപ്പെട്ടു.

## Article Content

***കണ്ണൂർ :*** ഇൻസ്റ്റഗ്രാമിൽ പരസ്യം കണ്ട് മൊബൈൽ ഫോൺ വാങ്ങാൻ പണം നൽകിയ എടക്കാട് സ്വദേശിനിയായ യുവതിക്ക് 10,418 രൂപ നഷ്ടപ്പെട്ടു.

മൊബൈൽ ഫോൺ ലഭിക്കുന്നതിനായി ഓർഡർ നൽകിയതിനെക്കാൾ കൂടുതൽ പണം തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു. എന്നാൽ മൊബൈൽ ഫോണോ, പണമോ തിരിച്ച് നൽകാതെ കബളിപ്പിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/191355/a-kannur-woman-who-paid-to-buy-a-phone-lost-rs-10000)