---
title: "നാദാപുരം സ്വദേശി കെട്ടിയിട്ട് ബലാത്സംഗം ചെയ്‌തെന്ന് യുവതിയുടെ പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്"
english_title: "Woman's complaint that she was tied up and raped by a native of Nadapuram;Police have started an investigation"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/191540/womans-complaint-that-she-was-tied-up-and-raped-by-a-native-of-nadapurampolice-have-started-an-investigation"
published_at: "2024-03-14T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f2808134476_download.jpg"
keywords: []
---

# നാദാപുരം സ്വദേശി കെട്ടിയിട്ട് ബലാത്സംഗം ചെയ്‌തെന്ന് യുവതിയുടെ പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

> **Lead Summary:** (**www.thalasserynews.in) **കൊച്ചി സ്വദേശിയായ യുവതിയെ നാദാപുരം സ്വദേശി കെട്ടിയിട്ട് ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ് . പരാതിക്കാരിയുടെ അനുജത്തിയുടെ സുഹൃത്തായ പ്രതി ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ചുവരുത്തിയ യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

## Article Content

(**www.thalasserynews.in) **കൊച്ചി സ്വദേശിയായ യുവതിയെ നാദാപുരം സ്വദേശി കെട്ടിയിട്ട് ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ് . പരാതിക്കാരിയുടെ അനുജത്തിയുടെ സുഹൃത്തായ പ്രതി ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ചുവരുത്തിയ യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

പിന്നീട് 25 ലക്ഷം രൂപ നൽകി സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതായും അതിജീവിത ആരോപിച്ചു. മാനസികമായി തകർന്ന താൻ ആത്മഹത്യയുടെ വക്കിലാണെന്നും അതിജീവിത പറഞ്ഞു. യുവതിയെ ഹോട്ടൽ റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം.

മുറിയിൽ കെട്ടിയിട്ട് വായിൽ പ്ലാസ്റ്റർ ഒട്ടിച്ച ശേഷം മൃകീയമായ രീതിയിൽ മണിക്കൂറുകളോളം ഉപദ്രവിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ വരെ ഈ പീഡനം തുടർന്നു എന്നാണ് പരാതിക്കാരി പറഞ്ഞത് .

നാട്ടിലേക്ക് എത്തിയ യുവതി സുഹൃത്തുക്കൾ വഴി നാദാപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. നാദാപുരം തൂണേരി സ്വദേശി അഹമ്മദ് അബ്‌ദുള്ള എന്ന ഇയാൾ നിലവിൽ വിദേശത്താണെന്ന് പൊലീസ് അറിയിച്ചു. വടകര റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/191540/womans-complaint-that-she-was-tied-up-and-raped-by-a-native-of-nadapurampolice-have-started-an-investigation)