---
title: "തലശേരിയിൽ കനത്ത  വെയിലിൽ ഗതാഗതം നിയന്ത്രിക്കുന്ന സേനാംഗങ്ങൾക്ക്  പോലീസ് സംഘടന ദാഹജലവും സൺ ഗ്ലാസുകളും എത്തിച്ചു നൽകി."
english_title: "The police organization provided drinking water and sun glasses to the traffic control personnel in Thalassery in the hot sun."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/191696/the-police-organization-provided-drinking-water-and-sun-glasses-to-the-traffic-control-personnel-in-thalassery-in-the-hot-sun"
published_at: "2024-03-14T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f3126dbd9ae_Untitled-2_copy.jpg"
keywords: []
---

# തലശേരിയിൽ കനത്ത  വെയിലിൽ ഗതാഗതം നിയന്ത്രിക്കുന്ന സേനാംഗങ്ങൾക്ക്  പോലീസ് സംഘടന ദാഹജലവും സൺ ഗ്ലാസുകളും എത്തിച്ചു നൽകി.

> **Lead Summary:** ***തലശ്ശേരി: *** കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനുമാണ് തലശ്ശേരിയിലെ 15 ഓളം ട്രാഫിക് പോയന്റുകളിൽ വേനൽപ്രതിരോധ സാമഗ്രികൾ എത്തിച്ചു വിതരണം നടത്തിയത്.. പരിപാടിയുടെ ഉത്ഘാടനം ട്രാഫിക് സ്റ്റേഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ തലശ്ശേരി എ.എസ്.പി.കെ.എസ്. ഷഹൻ ഷാ നിർവ്വഹിച്ചു.

## Article Content

***തലശ്ശേരി: *** കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനുമാണ് തലശ്ശേരിയിലെ 15 ഓളം ട്രാഫിക് പോയന്റുകളിൽ വേനൽപ്രതിരോധ സാമഗ്രികൾ എത്തിച്ചു വിതരണം നടത്തിയത്.. പരിപാടിയുടെ ഉത്ഘാടനം ട്രാഫിക് സ്റ്റേഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ തലശ്ശേരി എ.എസ്.പി.കെ.എസ്. ഷഹൻ ഷാ നിർവ്വഹിച്ചു.

കേരള പോലിസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് വി.വി. സന്ദീപ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സിക്രട്ടറി വി. സിനീഷ്, തലശ്ശേരി ട്രാഫിക് യൂണിറ്റ് എസ്.എച്ച്.ഒ. ബേബി മാത്യു, കെ.പി.എ. ജില്ലാ വൈസ് പ്രസിഡണ്ട് കെ.സി. സുകേഷ്, വിഷൻ പ്ലസ് ഐ. കേയർ എം.ഡി. അബ്ദുൾ റഷീദ്, എന്നിവർ ആശംസകൾ അർപ്പിച്ചു. കെ.പി. ഒ.എ.ജില്ലാ ജോ.. സിക്രട്ടറി പി.ബിജു സ്വാഗതവും കെ.പി.എ. ജില്ലാ കമ്മിറ്റി അംഗം വി.സി. വികാസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/191696/the-police-organization-provided-drinking-water-and-sun-glasses-to-the-traffic-control-personnel-in-thalassery-in-the-hot-sun)