---
title: "ഒരു ലക്ഷത്തിലധികം രക്തദാനം: മാതൃകയായി അഞ്ചരക്കണ്ടി കൂട്ടായ്മ"
english_title: "Over 1 Lakh Blood Donations: AncharaKandi Society as a Model"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/191893/over-1-lakh-blood-donations-ancharakandi-society-as-a-model"
published_at: "2024-03-15T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f418b8a5314_Untitled-8_copy.jpg"
keywords: []
---

# ഒരു ലക്ഷത്തിലധികം രക്തദാനം: മാതൃകയായി അഞ്ചരക്കണ്ടി കൂട്ടായ്മ

> **Lead Summary:** **അഞ്ചരകണ്ടി: ** വിളിപ്പുറത്ത് സേവന സഞ്ചമായ ഒരു പറ്റം ചെറുപ്പക്കാരുടെ വാട്സപ്പ് കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്സ് അഞ്ചരകണ്ടി സേവന മികവ് കൊണ്ട് വ്യത്യസ്തമാവുകയാണ്.

## Article Content

**അഞ്ചരകണ്ടി: ** വിളിപ്പുറത്ത് സേവന സഞ്ചമായ ഒരു പറ്റം ചെറുപ്പക്കാരുടെ വാട്സപ്പ് കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്സ് അഞ്ചരകണ്ടി സേവന മികവ് കൊണ്ട് വ്യത്യസ്തമാവുകയാണ്.

അഞ്ചരകണ്ടി മെഡിക്കൽ കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസറും ബ്ലഡ് സെൻ്റർ മെഡിക്കൽ ഓഫീസറുമായ ഡോ. ബിഥുൻ ബാലൻ്റെ നേതൃത്വത്തിൽ 2019 ൽ ആരംഭിച്ച വാട്സപ്പ് കൂട്ടായ്മ ഇതിനോടകം ഒരു ലക്ഷത്തിലധികം സന്നദ്ധ രക്തദാതാക്കളെ സൃഷ്ടിച്ച് കഴിഞ്ഞു. ഏത് രാത്രിയിലും സേവന സന്നദ്ധമായ ഒരു പറ്റം ചെറുപ്പക്കാർ ഇതിനോടകം നിരവധി ജീവനുകളാണ് രക്ഷിച്ചത്.

ഈ ഉദ്ധ്യമത്തിൽ RIBK,BDK,DYFI,SKSSF, തുടങ്ങിയ സന്നദ്ധസംഘടനകളുടെ സേവനവും ഭാഗവാക്കാവുന്നു. ബ്ലഡ് സെസ്റ്റർ ടെക്നിക്കൽ സൂപ്പർവൈസർ ഷൈമയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സ്റ്റാഫ്‌സും 24 മണിക്കൂർ സേവന സജ്ജമാണ്. സ്വാർത്ഥതയുടെ ഈ പുതിയ യുഗത്തിൽ തികച്ചും മാതൃകാപരമായ പ്രവർത്തനമാണ് ഈ കൂട്ടായ്മ നടത്തിവരുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/191893/over-1-lakh-blood-donations-ancharakandi-society-as-a-model)