---
title: "വയനാട്ടിൽ കാർ യാത്രക്കാരെ ആക്രമിച്ച് 23 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തലശേരി സ്വദേശിയടക്കം  കണ്ണൂരിലെ ക്വട്ടേഷൻ സംഘാംഗങ്ങളായ രണ്ടുപേർ അറസ്റ്റിൽ."
english_title: "Two persons, including a native of Thalassery, who are members of Kannur's quotation gang, have been arrested in the case of attacking car passengers in Wayanad and extorting 23 lakh rupees."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/191934/two-persons-including-a-native-of-thalassery-who-are-members-of-kannurs-quotation-gang-have-been-arrested-in-the-case-of-attacking-car-passengers-in-wayanad-and-extorting-23-lakh-rupees"
published_at: "2024-03-15T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f44383c359f_Untitled-1_copy.jpg"
keywords: []
---

# വയനാട്ടിൽ കാർ യാത്രക്കാരെ ആക്രമിച്ച് 23 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തലശേരി സ്വദേശിയടക്കം  കണ്ണൂരിലെ ക്വട്ടേഷൻ സംഘാംഗങ്ങളായ രണ്ടുപേർ അറസ്റ്റിൽ.

> **Lead Summary:** ** **കാടാച്ചിറ ആഡൂർ ചിരങ്കോട്ട് ഹൗസിൽ വിപിൻലാൽ, തലശേരി പാറാലിലെ ചമ്മേരി ഹൗസിൽ പ്രവീഷ് എന്നിവരെയാണ് മാനന്തവാടി എസ്.ഐ: ജാൻസി അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 27നാണ് കേസിനാസ്പ‌ദമായ സംഭവം. കാറിൽ സഞ്ചരിക്കു കയായിരുന്ന എരുമത്തടം സ്വദേശി ജസ്റ്റിനെ മാനന്തവാടി പുതിയേടത്ത് തടഞ്ഞുനിർത്തി പണം തട്ടിയെടുത്തുവെ ന്നാണ് കേസ്.

## Article Content

** **കാടാച്ചിറ ആഡൂർ ചിരങ്കോട്ട് ഹൗസിൽ വിപിൻലാൽ, തലശേരി പാറാലിലെ ചമ്മേരി ഹൗസിൽ പ്രവീഷ് എന്നിവരെയാണ് മാനന്തവാടി എസ്.ഐ: ജാൻസി അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 27നാണ് കേസിനാസ്പ‌ദമായ സംഭവം. കാറിൽ സഞ്ചരിക്കു കയായിരുന്ന എരുമത്തടം സ്വദേശി ജസ്റ്റിനെ മാനന്തവാടി പുതിയേടത്ത് തടഞ്ഞുനിർത്തി പണം തട്ടിയെടുത്തുവെ ന്നാണ് കേസ്.

പോലീസ് കേസെടുത്തതോടെ അക്രമികൾ ഒളിവിൽപ്പോയി. ഇവർ കൂത്തുപറമ്പിൽ ഒളിച്ചുതാമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് മാനന്തവാടി പോലീസ് കുത്തുപറമ്പ് പോലീസിൻ്റെ സഹായത്തോടെ രണ്ടുപേരെയും ഇന്നലെ രാത്രി പിടികൂടുകയാ യിരുന്നു. കേസിൽ ഇനിയും ചിലരെ പിടികിട്ടാനുണ്ട്. അഞ്ചു പേർ ചേർന്നാണ് കാർ തടഞ്ഞുനിർത്തി പണം തട്ടിയതെന്ന് ജസ്റ്റിൻ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

എന്നാൽ അഞ്ചുപേരിൽ കൂടുതൽ സംഘ ത്തിലുണ്ടായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇവർ ഉപയോഗിച്ച കാറിനെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. വൻ ക്വട്ടേഷൻ സംഘമാണ് പണം തട്ടിയെടുത്ത തിന് പിറകിലെന്നാണ് സൂചന. ഇവർ പങ്കാളിത്തമുള്ള മറ്റ് കേസുകളെ ക്കുറിച്ച് അന്വേഷിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/191934/two-persons-including-a-native-of-thalassery-who-are-members-of-kannurs-quotation-gang-have-been-arrested-in-the-case-of-attacking-car-passengers-in-wayanad-and-extorting-23-lakh-rupees)