---
title: "കണ്ണൂരില്‍ സ്കൂട്ടര്‍ നിയന്ത്രണം വിട്ടു, കെഎസ്ആര്‍ടിസി ബസിന്‍റെ അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം"
english_title: "Scooter goes out of control in Kannur, youth falls under KSRTC bus, dies"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/192054/scooter-goes-out-of-control-in-kannur-youth-falls-under-ksrtc-bus-dies"
published_at: "2024-03-16T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f52611d5e08_Untitled-2_copy.jpg"
keywords: []
---

# കണ്ണൂരില്‍ സ്കൂട്ടര്‍ നിയന്ത്രണം വിട്ടു, കെഎസ്ആര്‍ടിസി ബസിന്‍റെ അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **കണ്ണൂര്‍: ** കണ്ണൂരില്‍ സ്കൂട്ടര്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. കണ്ണൂര്‍ മാച്ചേരിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാമ് അപകടം.

## Article Content

**കണ്ണൂര്‍: ** കണ്ണൂരില്‍ സ്കൂട്ടര്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. കണ്ണൂര്‍ മാച്ചേരിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാമ് അപകടം.

സ്കൂട്ടര്‍ യാത്രികനായ ഏച്ചൂര്‍ സ്വദേശി പി സജാതാണ് മരിച്ചത്. സ്കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡിലൂടെ പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്‍റെ അടിയില്‍പ്പെട്ടാണ് യുവാവിന്‍റെ മരണം. നിയന്ത്രണം വിട്ട സ്കൂട്ടര്‍ ഇടിച്ച് രാവിലെ നടക്കാൻ ഇറങ്ങിയ സ്ത്രീക്കും പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/192054/scooter-goes-out-of-control-in-kannur-youth-falls-under-ksrtc-bus-dies)