---
title: "വിസ്മയമായി ഇലോഷ സനീഷ് ; തലശ്ശേരിയിൽ മാന്ത്രികരുടെ സംഗമവും ജൂനിയർ, സീനിയർ മാജിക് മത്സരവും"
english_title: "Ilosha Saneesh is amazing;Gathering of magicians and junior and senior magic competition at Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/192197/ilosha-saneesh-is-amazinggathering-of-magicians-and-junior-and-senior-magic-competition-at-thalassery"
published_at: "2024-03-16T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f596eea73ef_Untitled-1_copy.jpg"
keywords: []
---

# വിസ്മയമായി ഇലോഷ സനീഷ് ; തലശ്ശേരിയിൽ മാന്ത്രികരുടെ സംഗമവും ജൂനിയർ, സീനിയർ മാജിക് മത്സരവും

> **Lead Summary:** തലശ്ശേരി: മലബാർ മാജിക് സർക്കിൾ കണ്ണൂർ വർഷം തോറും സംഘടിപ്പിച്ച് വരുന്ന മാന്ത്രികരുടെ സംഗമവും ജൂനിയർ, സീനിയർ മാജിക് മത്സരവും നടത്തി. ജൂനിയർ വിഭാഗത്തിൽ മത്സരിച്ച ആറു വയസുകാരി ഇലോഷ സനീഷിന് ആദ്യ ഉദ്യമത്തിൽ തന്നെ രണ്ടാം സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചു.

## Article Content

തലശ്ശേരി: മലബാർ മാജിക് സർക്കിൾ കണ്ണൂർ വർഷം തോറും സംഘടിപ്പിച്ച് വരുന്ന മാന്ത്രികരുടെ സംഗമവും ജൂനിയർ, സീനിയർ മാജിക് മത്സരവും നടത്തി. ജൂനിയർ വിഭാഗത്തിൽ മത്സരിച്ച ആറു വയസുകാരി ഇലോഷ സനീഷിന് ആദ്യ ഉദ്യമത്തിൽ തന്നെ രണ്ടാം സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചു.

തലശ്ശേരി ഐഎംഎ ഹാളിൽ നടന്ന പരിപാടിയിൽ നിരവധി മാന്ത്രികർ പങ്കെടുത്തു. രണ്ടര വയസു മുതൽ മാജിക് ഷോ അവതരിപ്പിച്ചു വരുന്ന ഇലോഷ ഇതിനോടകം 300 ൽ പരം വേദികൾ പിന്നിട്ടു . അച്ഛൻ സനീഷ് വടകര തന്നെയാണ് ഇലോഷയുടെ ഗുരു.അമ്മ ശിൽപ്പ. ഇലോഷ വടകര സെൻ്റ് ആൻ്റണീസ്‌ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മജീഷ്യൻ സനീഷ് വടകര 9447337099

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/192197/ilosha-saneesh-is-amazinggathering-of-magicians-and-junior-and-senior-magic-competition-at-thalassery)