---
title: "തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് മൂന്നര കിലോ  കഞ്ചാവ് പിടികൂടി ; അന്വേഷണം ഊർജിതം"
english_title: "Three and a half kilos of ganja seized from near Thalassery railway station;The investigation is ongoing"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/192210/three-and-a-half-kilos-of-ganja-seized-from-near-thalassery-railway-stationthe-investigation-is-ongoing"
published_at: "2024-03-16T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f5a22994d32_Untitled-4_copy.jpg"
keywords: []
---

# തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് മൂന്നര കിലോ  കഞ്ചാവ് പിടികൂടി ; അന്വേഷണം ഊർജിതം

> **Lead Summary:** **തലശ്ശേരി:** തിരഞ്ഞെടുപ്പിൻ്റെ ഭാഗമായ് റെയിൽവേ ഡിവിഷണൽ മാനേജരുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് തലശ്ശേരി റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിന് സമീപത്തെ സഞ്ചാരം നിരോധിച്ച വഴിക്കരികിൽ നിന്നും മൂന്നര കിലോ കഞ്ചാവ് കണ്ടെടുത്തത്. ബാഗിൽ മൂന്ന് കെട്ടുകളാക്കി സുക്ഷിച്ച നിലയിലായിരുന്നു.

## Article Content

**തലശ്ശേരി:** തിരഞ്ഞെടുപ്പിൻ്റെ ഭാഗമായ് റെയിൽവേ ഡിവിഷണൽ മാനേജരുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് തലശ്ശേരി റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിന് സമീപത്തെ സഞ്ചാരം നിരോധിച്ച വഴിക്കരികിൽ നിന്നും മൂന്നര കിലോ കഞ്ചാവ് കണ്ടെടുത്തത്. ബാഗിൽ മൂന്ന് കെട്ടുകളാക്കി സുക്ഷിച്ച നിലയിലായിരുന്നു.

തലശ്ശേരി ആർ പി എഫ്, ആർ.പി. എഫ് ക്രൈം ബ്രാഞ്ച്, എക്സൈസ് ഡിപ്പാർട്ട്മെൻ്റ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അർ പി എഫ് ക്രൈംബ്രാഞ്ച് സബ് ഇൻസ്പെക്ടർ എ.പി ദീപക്ക്. എ എസ് ഐ കെ.എം ഷിജു, അബ്ദുൾ സത്താർ, ആർ പി എഫ് തലശ്ശേരി സബ് ഇൻസ്പെക്ടർ ടി.വിനോദ്, എസ് ഐ. കെ.വി മനോജ് കുമാർ, ആർ പി എഫ് ഉദ്യോഗസ്ഥരായ വി വിഷ്ണുരാജ്, അജയകുമാർ, കൂത്തുപറമ്പ് സർക്കിൾ എക്സൈസ് ഡിപ്പാർട്ട്മെൻ്റ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രൻ, പി. പ്രമോദൻ, യു ഷാജി, വി. സി സുകേഷ് കുമാർ, എ.എം ബിനീഷ്, എം. സുബിൻ തുടങ്ങിയവരും സoഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/192210/three-and-a-half-kilos-of-ganja-seized-from-near-thalassery-railway-stationthe-investigation-is-ongoing)