---
title: "തലശേരിയിൽ കാപ്പ കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ സിനിമാ സ്റ്റൈലിൽ തുണി പറിച്ചടി ; 2 പൊലീസുകാർക്ക് പരിക്ക്"
english_title: "In Thalassery, the police team that came to arrest the accused in the Kappa case was ripped off in movie style;2 policemen injured"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/192256/in-thalassery-the-police-team-that-came-to-arrest-the-accused-in-the-kappa-case-was-ripped-off-in-movie-style2-policemen-injured"
published_at: "2024-03-16T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f5c3d508d7b_download_(2).jpg"
keywords: []
---

# തലശേരിയിൽ കാപ്പ കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ സിനിമാ സ്റ്റൈലിൽ തുണി പറിച്ചടി ; 2 പൊലീസുകാർക്ക് പരിക്ക്

> **Lead Summary:** ***തലശേരി:*** കാപ്പകേസിലെ പ്രതിയെ പിടികൂടാൻ പോയ പോലീസ് സംഘത്തിനു നേരെയാണ് അക്രമം. രണ്ട് പോലീസുകാർക്ക് പരിക്ക്. പ്രതി രക്ഷപ്പെട്ടു. മയക്കു മരുന്ന് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ചാലിൽ ഗോപാൽപേട്ടയിലെ ചക്കരക്കാരൻ്റവിട കളരിപ്പറമ്പിൽ അതുലിനെ പിടികൂടാനെത്തിയ പോലീസ് സംഘത്തിനു നേരെയാണ് അക്രമമുണ്ടായത്. പ്രതിയെ പിടികൂടുന്നതിനിടയിൽ പ്രതിയും ബന്ധുവും ചേർന്നാണ് പോലീസിനെ അക്രമിച്ചത്.

## Article Content

***തലശേരി:*** കാപ്പകേസിലെ പ്രതിയെ പിടികൂടാൻ പോയ പോലീസ് സംഘത്തിനു നേരെയാണ് അക്രമം. രണ്ട് പോലീസുകാർക്ക് പരിക്ക്. പ്രതി രക്ഷപ്പെട്ടു. മയക്കു മരുന്ന് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ചാലിൽ ഗോപാൽപേട്ടയിലെ ചക്കരക്കാരൻ്റവിട കളരിപ്പറമ്പിൽ അതുലിനെ പിടികൂടാനെത്തിയ പോലീസ് സംഘത്തിനു നേരെയാണ് അക്രമമുണ്ടായത്. പ്രതിയെ പിടികൂടുന്നതിനിടയിൽ പ്രതിയും ബന്ധുവും ചേർന്നാണ് പോലീസിനെ അക്രമിച്ചത്.

സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രകാശൻ, സിവിൽ പോലീസ് ഓഫീസർ ഷിബി ത്ത് എന്നിവർക്കാണ് പരിക്കേറ്റത്. തലശേരി സിഐ ബിജു ആൻറണിയുടെ നിർദ്ദേശപ്രകാരം സീനിയർ സിപിഒമാരായ പ്രകാശൻ, അനിൽ ആൻറണി സി പി ഒ മാരായ വിജേഷ്, ഷിബിത്ത് എന്നിവർ വീട്ടിലെത്തിയതായിരുന്നു.

അതുലിനോട് കാപ്പവിശദീകരിക്കുന്നതിനിടെ ബന്ധുവായ പ്രശോഭ് പൊലീസുകാരെ അക്രമിക്കുകയായിരുന്നു. ഇതിനിടെ ആടുതോമാ സ്റ്റൈലിൽ ഉടുത്തിരുന്ന ഉടുമുണ്ടുരിഞ്ഞ് പൊലീസ് കാരുടെ മുഖത്തേക്കെറിഞ്ഞ് ഇരുവരും രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ പൊലീസുകാർ തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. രക്ഷപ്പെട്ട പ്രതിയെ പിടികൂടാൻ പോലീസ് അന്വഷണം ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/192256/in-thalassery-the-police-team-that-came-to-arrest-the-accused-in-the-kappa-case-was-ripped-off-in-movie-style2-policemen-injured)