---
title: "ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരത്തിൽ നിരോധിത നോട്ടുകൾ"
english_title: "Banned notes in Guruvayur temple treasury"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/192627/banned-notes-in-guruvayur-temple-treasury"
published_at: "2024-03-18T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f8011a69790_Untitled-1_copy.jpg"
keywords: []
---

# ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരത്തിൽ നിരോധിത നോട്ടുകൾ

> **Lead Summary:** ഗുരുവായൂർ ക്ഷേത്ര ഭണ്‌ഡാരം തുറന്നപ്പോൾ അതിനകത്ത് നിരോധിത നോട്ടുകളും കാണപ്പെട്ടു. നിരോധിച്ച 2000 രൂപയുടെ 47 നോട്ടുകളും 1000രൂപയുടെ 18 നോട്ടുകളും 500 രൂപയുടെ 76 നോട്ടുകളുമാണ് കാണപ്പെട്ടത്.

## Article Content

ഗുരുവായൂർ ക്ഷേത്ര ഭണ്‌ഡാരം തുറന്നപ്പോൾ അതിനകത്ത് നിരോധിത നോട്ടുകളും കാണപ്പെട്ടു. നിരോധിച്ച 2000 രൂപയുടെ 47 നോട്ടുകളും 1000രൂപയുടെ 18 നോട്ടുകളും 500 രൂപയുടെ 76 നോട്ടുകളുമാണ് കാണപ്പെട്ടത്.

ഒരുമാസത്തെ ഇടവേളയിലാണ് ഭണ്ഡാരം തുറന്നത്. മൊത്തം 5.22 കോടി രൂപയാണ് ഭണ്ഡാരത്തിലുണ്ടായിരുന്നത്. ഇതിനുപുറമെ രണ്ട് കിലോ 526 ഗ്രാം സ്വർണവും 18 കിലോ 380 ഗ്രാം വെള്ളിയുമുണ്ടായിരുന്നു.

ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ ഭണ്ഡാരത്തിൽ നിന്നും 7.22 ലക്ഷം രൂപയും ലഭിച്ചു. കാത്തലിക് സിറിയൻ ബാങ്ക് ഗുരുവായൂർ ശാഖയാണ് നേർച്ചത്തുക എണ്ണിത്തിട്ടപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/192627/banned-notes-in-guruvayur-temple-treasury)