---
title: "സ്വർണം പൊട്ടിക്കൽ കേസ് പ്രതി കൂത്ത്പറമ്പ് സ്റ്റേഷനിൽ  ആത്മഹത്യക്ക് ശ്രമിച്ചു ; പ്രതിക്കെതിരെ ആത്മഹത്യാശ്രമത്തിനും, പൊലീസിനെ അക്രമിച്ചതിനും കേസ്"
english_title: "Accused in gold blasting case tried to commit suicide at Koothparamp station;A case has been filed against the suspect for attempted suicide and assaulting the police"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/192822/accused-in-gold-blasting-case-tried-to-commit-suicide-at-koothparamp-stationa-case-has-been-filed-against-the-suspect-for-attempted-suicide-and-assaulting-the-police"
published_at: "2024-03-19T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f93287e33f6_Untitled-2_copy.jpg"
keywords: []
---

# സ്വർണം പൊട്ടിക്കൽ കേസ് പ്രതി കൂത്ത്പറമ്പ് സ്റ്റേഷനിൽ  ആത്മഹത്യക്ക് ശ്രമിച്ചു ; പ്രതിക്കെതിരെ ആത്മഹത്യാശ്രമത്തിനും, പൊലീസിനെ അക്രമിച്ചതിനും കേസ്

> **Lead Summary:** ***കൂത്തുപറമ്പ്: ***കഞ്ചാവ് കേസ് പ്രതിയെ തേടിയെത്തിയ പോലീസ് സംഘത്തിന് കിട്ടിയത് സ്വർണം പൊട്ടിക്കൽ കേസ് പ്രതിയെ. കഞ്ചാവ് കേസ് പ്രതി ഉൾപ്പെടെ മൂന്നുപേർ പോലീസിനെ ആക്രമിച്ച് ഓടി രക്ഷപ്പെട്ടു. പിടിയിലായ സ്വർണം പൊട്ടിക്കൽ കേസ് പ്രതി പോലീസ് സ്റ്റേഷനിൽ വച്ച് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

## Article Content

***കൂത്തുപറമ്പ്: ***കഞ്ചാവ് കേസ് പ്രതിയെ തേടിയെത്തിയ പോലീസ് സംഘത്തിന് കിട്ടിയത് സ്വർണം പൊട്ടിക്കൽ കേസ് പ്രതിയെ. കഞ്ചാവ് കേസ് പ്രതി ഉൾപ്പെടെ മൂന്നുപേർ പോലീസിനെ ആക്രമിച്ച് ഓടി രക്ഷപ്പെട്ടു. പിടിയിലായ സ്വർണം പൊട്ടിക്കൽ കേസ് പ്രതി പോലീസ് സ്റ്റേഷനിൽ വച്ച് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

സ്വർണം പൊട്ടിക്കൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ മാങ്ങാട്ടിടം കണ്ടരി നൂർമഹലിലെ മുഹമ്മദ് സാലിഹ് മർവാൻ (30) ആണ് പിടിയിലായത്. മിനിഞ്ഞാന്ന് വൈകുന്നേരത്തോടെയാണ് കൂത്തുപറമ്പ് എ.സി.പി കെ.വി. വേണുഗോപാലിന്റെ നിർദേശപ്രകാരം സി.ഐ. ടി.എസ്. ശ്രീജിത്ത്, എസ്.ഐ അഖിൽ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം കണ്ടേരിയിലെ പള്ളിക്കണ്ടി അർഷാദിന്റെ വീട്ടിലെത്തിയത്.

കുത്തുപറമ്പ് ജയിലിൽ കഞ്ചാവ് എത്തിച്ച കേസിലെ പ്രതിയാണ് ഇയാൾ. സി.സി. ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അർഷാദിനെ തിരിച്ചറിഞ്ഞാണ് പോലീസ് അയാളുടെ വീട്ടിലെത്തിയത്. ഈ സമയം വയനാട് മീനങ്ങാടിയിലെ ക്രിമിനൽ കേസിൽ പ്രതികളായ രണ്ടു പേരും മർവാനും വീട്ടിലുണ്ടായി രുന്നു. സീനിയർ സി.പി.ഒ വിജിത്തിനെയും സി.പി.ഒ പ്രശോഭിനെയും അക്രമിച്ച് അർഷാദും, മീനങ്ങാടിക്കാരായ രണ്ടുപേരും ഓടിരക്ഷപ്പെട്ടു. ഈ സമയം അവിടെയുണ്ടായിരുന്ന മർവാനെ പിടികൂടി ചോദ്യംചെയ്ത‌പ്പോഴാണ് സ്വർണംപൊട്ടിക്കൽ ഉൾപ്പെടെ നിരവധി കേസിൽ പ്രതിയാണ് ഇയാളെന്ന് വ്യക്തമായത്. മാസങ്ങൾക്ക് മുമ്പ് മട്ടന്നൂർ വിമാന ത്താവളത്തിൽ സ്ത്രീയെ അക്രമിച്ച് സ്വർണം തട്ടിയെടുത്ത കേസിലെ പ്രധാനിയാണ് മർവാൻ. രക്ഷപ്പെട്ട മീനങ്ങാടി സ്വദേശികൾക്കും സ്വർണംപൊ ട്ടിക്കൽ സംഘവുമായി ബന്ധമുണ്ടെന്നാണ് സൂചന.

ഈ സംഘത്തിന് മയക്കുമരുന്ന് എത്തിക്കു ന്നയാളാണത്രെ ഓടിരക്ഷപ്പെട്ട അർഷാദ്. എല്ലാവരും പുതിയ തട്ടിപ്പ് പദ്ധതി ആസൂത്രണം ചെയ്യാനാണത്രെ ഒത്തുകൂടിയത്. പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ച മർവാൻ രാവിലെ ഭക്ഷണം കഴി ക്കുന്നതിനിടയിൽ ബ്ലേഡ് ഉപയോഗിച്ച് കൈത്തണ്ടക്ക് മുറിവേൽപ്പിച്ചു.

പോലീസ് ഉടൻ തന്നെ ഇയാളെ കൂത്തുപറമ്പ് ഗവ. ആശുപത്രി യിൽ ചികിത്സയ്ക്ക് വിധേയനാക്കി. ആത്മഹത്യാശ്രമത്തിനും പോലീസിനെ അക്രമിച്ചതിനും കൂടി മർവാനെതിരേ കേസെടുത്തു. ഇയാൾക്കെതിരേ കാപ്പ ചുമത്തണമെന്നും കുത്തുപറമ്പ് ജയിലിൽ ഇയാളെ പാർപ്പിക്കുന്നത് സുരക്ഷിതമല്ലാത്തതിനാൽ കോഴിക്കോട് ജില്ലയിലെ ജയിലിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തരവകു പ്പിന് റിപ്പോർട്ട് നൽകാനും തീരുമാനിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/192822/accused-in-gold-blasting-case-tried-to-commit-suicide-at-koothparamp-stationa-case-has-been-filed-against-the-suspect-for-attempted-suicide-and-assaulting-the-police)