---
title: "പുതുച്ചേരിയിൽ തിരെഞ്ഞെടുപ്പ് ഏപ്രിൽ 19 ന് ; വോട്ടെണ്ണൽ ജൂൺ 4ന്"
english_title: "Elections in Puducherry on April 19;"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/192858/elections-in-puducherry-on-april-19"
published_at: "2024-03-19T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f94d9a76ae5_Untitled-4_copy.jpg"
keywords: []
---

# പുതുച്ചേരിയിൽ തിരെഞ്ഞെടുപ്പ് ഏപ്രിൽ 19 ന് ; വോട്ടെണ്ണൽ ജൂൺ 4ന്

> **Lead Summary:** ** **പുതുച്ചേരി ലോകസഭ മണ്ഡലത്തിൻ്റെ ഭാഗമായ മാഹിയിൽ തിരെഞ്ഞടുപ്പ് ഏപ്രിൽ 19 ന് നടക്കും. മാർച്ച് 20 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പത്രിക 27 വരെ നൽകാം.

## Article Content

** **പുതുച്ചേരി ലോകസഭ മണ്ഡലത്തിൻ്റെ ഭാഗമായ മാഹിയിൽ തിരെഞ്ഞടുപ്പ് ഏപ്രിൽ 19 ന് നടക്കും. മാർച്ച് 20 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പത്രിക 27 വരെ നൽകാം.

സുഷ്മപരിശോധന 28 നും, പിൻവലിക്കുവാനുള്ള അവസാനദിവസം 30 നുമാണ്. വേട്ടെടുപ്പ് 19 നും വേട്ടെണ്ണൽ ജൂൺ 4 നും നടക്കും. മാഹിയിൽ 31,008 വോട്ടർമാരിൽ 14,357പുരുഷ വോട്ടറും 16,653 സ്ത്രീ വോട്ടറുമുണ്ട്. 31 പോളിംങ്ങ് സ്റ്റേഷനുകളിൽ പള്ളൂർ വി.എൻ.പി ഗവ.ഹയർ സെക്കണ്ടി സ്ക്കൂൾ മാതൃക സ്റ്റേഷനും 3 എണ്ണം. യുവാക്കൾ (യു.ജി.എച്ച്.എസ്, ചാലക്കര), സ്ത്രീകൾ (സി.ഇ.ഭരതൻ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മാഹി), ശാരീരിക വൈകല്യമുള്ളവർ (മാഹി ഗവ.എൽ.പി.സ്കൂൾ), നിയന്ത്രിക്കും

6 ചെക്ക് പോസ്റ്റുകളും ഫ്ലൈയിംങ്ങ് സ്വകാഡുകളും പ്രവർത്തനമാരംഭിച്ചു. ചുവർ പരസ്യങ്ങൾക്ക് അനുമതി നൽകില്ല. 85 വയസിനു മുകളിലുള്ള മുതിർന്ന പൗരന്മാർ, ശാരീരിക വൈകല്യമുള്ളവർ, കോവിഡ് ബാധിതർ എന്നിവർക്ക് വീട്ടിൽ തന്നെ വോട്ട് രേഖപ്പെടുത്താൻ അവസരമുണ്ടാകും ടോൾഫ്രീ നമ്പർ 1950. വാർത്താ സമ്മേളനത്തിൽ മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/192858/elections-in-puducherry-on-april-19)