---
title: "ബേസിക് ലൈഫ് സർട്ടിഫിക്കേഷൻ കോഴ്സുമായി തലശേരി ഐ എം എ ; 40 പേർ കോഴ്സ് പൂർത്തിയാക്കി"
english_title: "Thalassery IMA with Basic Life Certification Course;40 people completed the course"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/192939/thalassery-ima-with-basic-life-certification-course40-people-completed-the-course"
published_at: "2024-03-19T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f9a09067dae_Untitled-3_copy.jpg"
keywords: []
---

# ബേസിക് ലൈഫ് സർട്ടിഫിക്കേഷൻ കോഴ്സുമായി തലശേരി ഐ എം എ ; 40 പേർ കോഴ്സ് പൂർത്തിയാക്കി

> **Lead Summary:** എമർജൻസി പരിചരണ രംഗത്ത് കൂടുതൽ മികവുറ്റ പരിചരണം ഉറപ്പ് വരുത്താൻ ഐഎം എ തലശ്ശേരി. അത്യാഹിത സാഹചര്യത്തിൽ ഒട്ടും സമയം സമയതമാസം ഇല്ലാതെ മികവുറ്റ ലൈഫ് സപ്പോർട്ട് നൽകുക എന്നതാണ് സർവ പ്രധാനം. അതിനായി നാം ഓരോരുത്തരും ബേസിക് ലൈഫ് സപ്പോർട്ട് അറിഞ്ഞിരിക്കേണ്ടതാണ്. ഇതിൻ്റെ തുടക്കമായി ആരോഗ്യപ്രവർത്തകർക്കു ബേസിക് ലൈഫ് സപ്പോർട്ട് (അഡൽട്ട് & പീഡിയാട്രിക്സ്) സർട്ടിഫിക്കേഷൻ കോഴ്‌സ് സംഘടിപ്പിച്ചു.

## Article Content

എമർജൻസി പരിചരണ രംഗത്ത് കൂടുതൽ മികവുറ്റ പരിചരണം ഉറപ്പ് വരുത്താൻ ഐഎം എ തലശ്ശേരി. അത്യാഹിത സാഹചര്യത്തിൽ ഒട്ടും സമയം സമയതമാസം ഇല്ലാതെ മികവുറ്റ ലൈഫ് സപ്പോർട്ട് നൽകുക എന്നതാണ് സർവ പ്രധാനം. അതിനായി നാം ഓരോരുത്തരും ബേസിക് ലൈഫ് സപ്പോർട്ട് അറിഞ്ഞിരിക്കേണ്ടതാണ്. ഇതിൻ്റെ തുടക്കമായി ആരോഗ്യപ്രവർത്തകർക്കു ബേസിക് ലൈഫ് സപ്പോർട്ട് (അഡൽട്ട് & പീഡിയാട്രിക്സ്) സർട്ടിഫിക്കേഷൻ കോഴ്‌സ് സംഘടിപ്പിച്ചു.

ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്, ആസ്റ്റർ മിംസ് കണ്ണൂർ എന്നിവരുമായി ചേർന്നാണ് ബി. എൽ_ എസ് കോഴ്സ് സംഘടിപ്പിച്ചത് ഹൃദയാഘാതമടക്കമുള്ള അടിയന്തര മെഡിക്കൽ സാഹചര്യങ്ങളിൽ കൃത്യമായി ഇടപെടാനുള്ള പ്രായോഗിക പരിശീലനം നൽകി അവരെ ഈ രംഗത്ത് അറിവും മികവും ഉള്ളവരാക്കി മറ്റി തീർക്കാൻ കോഴ്സ് സഹായിച്ചു. ഈ കോഴ്സിൽ 40 പേർ പരിശീലനം നേടി സർട്ടിഫിക്കറ്റ് കരസ്ഥമാക്കി.

തലശ്ശേരിയിലെയും സമീപപ്രദേശത്തെയും എമർജൻസി സാഹചര്യത്തിൽ രോഗി പരിചരണം കൂടുതൽ മികവുള്ളതാക്കാൻ കോഴ്സ് സഹായിക്കുമെന്ന് ഐഎംഎ ഭാരവാഹികൾ അറിയിച്ചു

തലശ്ശേരി ഐ എം എ ഹാളിൽ നടന്ന പരിപാടി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ്റെ അംഗീകൃത ട്രെയിനറും എമർജൻസി ഫിസിഷ്യനുമായ ഡോ : അഖിൽ പുത്തലത്ത് , ഡോ: ജിതിൻ ഡോ: ഫാരീസ് ഡോ: സഹിൽ ഡോ: ശ്രേയ ഡോ: ഹൃദ്യ ഡോ: അംബരീഷ് ഡോ : വൈശാഖ് ഡോ: ഹൃദയ ജോണി എന്നിവർ നേതൃത്വം നൽകി

ഐ എം എ കേരളയുടെ മുൻ പ്രസിഡണ്ട് ഡോ: ശ്രീകുമാർ വസുദേവൻ ഐ എം എ കേരളയുടെ ഇ എൽ എസ് കൺവീനർ ഡോ. പുഷ്പരാജ് ഐ എം എ തലശ്ശേരിയുടെ പ്രസിഡണ്ട് ഡോ: അരവിന്ദ് സി നമ്പ്യാർ ഐ എം എ തലശ്ശേരിയുടെ സെക്രട്ടറി ഡോ: ബിതുൻ ബാലൻ കുന്നുമ്മൽ കണ്ണൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ: പുരുഷോത്തം ഐ എ പി തലശ്ശേരി പുസിഡണ്ട് ഡോ: ജയഗോപാൽ ഐ എ പി തലശ്ശേരി സെക്രട്ടറി ഡോ: പ്രിയ ഐ എം എ തലശ്ശേരി ഇ എൽ എസ് ചെയർപേഴ്സൺ ഡോ: നദീം അബൂട്ടി ഐ എം എ തലശ്ശേരി ഇ എൽ എസ് സെക്രട്ടറി ഡോ: ആനന്ദ് എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/192939/thalassery-ima-with-basic-life-certification-course40-people-completed-the-course)