---
title: "വർഗീയതക്കെതിരെ ശനിയാഴ്ച  വടകരയിൽ സെക്കുലർ സംഗമം ; എം .മുകുന്ദൻ ഉദ്ഘാടനം ചെയ്യും"
english_title: "Secular meeting in Vadakara on Saturday against communalism;M. Mukundan will inaugurate"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/193146/secular-meeting-in-vadakara-on-saturday-against-communalismm-mukundan-will-inaugurate"
published_at: "2024-03-20T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fab46cec293_Untitled-2_copy.jpg"
keywords: []
---

# വർഗീയതക്കെതിരെ ശനിയാഴ്ച  വടകരയിൽ സെക്കുലർ സംഗമം ; എം .മുകുന്ദൻ ഉദ്ഘാടനം ചെയ്യും

> **Lead Summary:** വർഗീയ ഭീകരതയ്‌ക്കെതിരെ രാജ്യത്തിന്റെ മതനിരപേക്ഷ ഫെഡറൽ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപെട്ട് മാർച്ച്‌ 23 ന് വടകരയിൽ സെക്കുലർ സംഗമം നടത്തും.

## Article Content

വർഗീയ ഭീകരതയ്‌ക്കെതിരെ രാജ്യത്തിന്റെ മതനിരപേക്ഷ ഫെഡറൽ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപെട്ട് മാർച്ച്‌ 23 ന് വടകരയിൽ സെക്കുലർ സംഗമം നടത്തും.

നാരായണ നഗരം ബസ് സ്റ്റാൻഡ് പരിസരത്ത് പ്രത്യേകം സജ്ജീകരിച്ച ഭഗത് സിംഗ് നഗറിലാണ് സെക്കുലർ സംഗമം നടക്കുക. മതാധിഷ്ഠിതമാക്കി പൗരത്വ ഭേദഗതി കൊണ്ടുവന്നതടക്കം ഭരണഘടനയുടെ മൗലിക ദർശനങ്ങളെ തകർക്കുന്ന ഫാസിസ്റ്റ് അധികാര വാഴ്ചക്കെതിരെ പ്രതിരോധമുയർത്തണമെന്നാവശ്യപെട്ടുകൊണ്ടാണ് സെക്കുലർ സംഗമം സംഘടിപ്പിക്കുന്നത്.

മതനിരപേക്ഷ ജനാധിപത്യ നിലപാടുകളെ സംരക്ഷിക്കാൻ ഇടതുപക്ഷ രാഷ്ട്രീയത്തിന് കരുത്തുപകരണമെന്ന് അഭ്യർഥിച്ചു കൊണ്ട് നടക്കുന്ന സംഗമം വൈകിട്ട് 6 മണിക്ക് പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ ഉദ്ഘാടനം ചെയ്യും. കെ പി രാമനുണ്ണി, ഡോക്ടർ ഖദീജ മുംതാസ്,പി കെ പാറക്കടവ്, ഇന്ദുമേനോൻ,കെ അജിത,വി ടി മുരളി,പ്രൊഫസർ കെ പാപ്പൂട്ടി തുടങ്ങി നൂറോളം വരുന്ന എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കും. സോളോ നാടകങ്ങൾ, കവിതാലാപനം,ഗാനാലാപനം എന്നിങ്ങനെ വിവിധ കലാപരിപാടികളും നടക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/193146/secular-meeting-in-vadakara-on-saturday-against-communalismm-mukundan-will-inaugurate)