---
title: "കരുതലിൻ്റെ ജനനി : പിറന്നുവീണത് നൂറ് കുഞ്ഞോമനകൾ"
english_title: " kannur anjarakany medical college"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/193284/kannur-anjarakany-medical-college"
published_at: "2024-03-21T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fbc1509e90f_Untitled-2_copy.jpg"
keywords: []
---

# കരുതലിൻ്റെ ജനനി : പിറന്നുവീണത് നൂറ് കുഞ്ഞോമനകൾ

> **Lead Summary:** കണ്ണൂർ:കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടിയിലെ മാതൃ ശിശു ആരോഗ്യ വകുപ്പ് ഗർഭിണികൾക്ക്‌ ഗർഭ ധാരണം മുതൽ പ്രസവം വരെ കുറഞ്ഞ നിരക്കിൽ പരിപൂർണ പരിചരണം നൽകിവരുന്ന ജനനി പദ്ധതിയിൽ നൂറു സുരക്ഷിത പ്രസവങ്ങൾ വിജയകരമായി പൂർത്തീകരിച്ചു കഴിഞ്ഞു.

## Article Content

കണ്ണൂർ:കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടിയിലെ മാതൃ ശിശു ആരോഗ്യ വകുപ്പ് ഗർഭിണികൾക്ക്‌ ഗർഭ ധാരണം മുതൽ പ്രസവം വരെ കുറഞ്ഞ നിരക്കിൽ പരിപൂർണ പരിചരണം നൽകിവരുന്ന ജനനി പദ്ധതിയിൽ നൂറു സുരക്ഷിത പ്രസവങ്ങൾ വിജയകരമായി പൂർത്തീകരിച്ചു കഴിഞ്ഞു.

രാജ്യമെമ്പാടും നൂറു ശതമാനം സുരക്ഷിത ആശുപത്രി പ്രസവം ഉറപ്പാക്കുക എന്ന ദേശീയതല ആവശ്യത്തിന് അനുസൃതമായി വളരെ കുറഞ്ഞതും താങ്ങാനാവുന്നതുമായ നിരക്കിൽ മികച്ച പരിചരണം നൽകുന്ന ഈ പദ്ധതി വൻവിജയമാണ് എന്ന് വകുപ്പ് മേധാവികൾ ഡോ രാജമ്മ രാജൻ (ഒ ബി ജി), ഡോ ഷൈന കെ പി (പീഡിയാട്രിക്സ്) & ഡോ പ്രസാദ് (നിയോനാറ്റോളജിസ്റ്) സംസാരിച്ചു. നിലവിൽ, 450 ഗർഭിണികൾ ജനനി പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മൊത്തം 500 രജിസ്ട്രേഷനുകൾ വരെ ആണ് ഈ പദ്ധതിക്കു വേണ്ടി മാറ്റി വച്ചിട്ടുണ്ടായിരുന്നത്. എന്നാൽ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന ഗർഭിണികളുടെയും കുടുംബാംഗങ്ങളുടെയുംഅഭ്യർത്ഥനയും, രജിസ്‌ട്രേഷൻ കൗണ്ടറിലെ തിരക്കും കണക്കിലെടുത്തു പരമാവധി രജിസ്ട്രേഷൻ 600 ആക്കി ഉയർത്തിയിട്ടുണ്ട് എന് ആശുപത്രി അധികൃതരെ പ്രതിനിധീകരിച്ചു ഡോ വിനീത കെ വി അറിയിച്ചു.

ഈ പദ്ധതിയിലൂടെ നടന്ന പ്രസവങ്ങളിൽ ഭൂരിഭാഗവും സാധാരണ പ്രസവങ്ങളായിരുന്നു, വളരെ ചുരുങ്ങിയ ചിലത് സിസേറിയൻ മുഖേനയും നടന്നു. വേദന രഹിത സുഖ പ്രസവം ആവശ്യമുള്ളവർക്ക് എപിഡ്യൂറൽ അനസ്‌തേഷ്യ മുഖേന ചെറിയ അധിക ചാർജിൽ അതും ലഭ്യമാക്കിയിട്ടുണ്ട്.

കണ്ണൂർ മെഡിക്കൽ കോളേജിലെ മാതൃ ശിശു ആരോഗ്യ വകുപ്പിൻറെ കീഴിൽ പ്രസവ പരിചരണവും, നവജാത ശിശു പരിചരണവും, 24 മണിക്കൂറും പ്രവർത്തിക്കുന്ന ലേബർ റൂം , എൻ ഐ സി യു (NICU) & ശിശുരോഗ വാർഡും ഉൾപ്പടെയുള്ള സജ്ജീകരണങ്ങളോടെ ഡോക്ടർമാരുടെയും നേഴ്സ് മാരുടെയും മേൽനോട്ടത്തിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു എന്നും, സാമൂഹ്യ പ്രതിബദ്ധതയോടെ ഏറ്റവും മികച്ച പരിചരണം ഉറപ്പു വരുത്തുമെന്നും മെഡിക്കൽ കോളേജ് ജനറൽ മാനേജർ ഡോ സാജിദ് ഒമർ അറിയിച്ചു.

അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഏറ്റവും മികച്ച പരിചരണം ലഭിക്കാൻ ജനനി പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ താൽപ്പര്യമുള്ളവർ കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടിയുമായി ബന്ധപ്പെടെണ്ടതാണ്. +9745988822

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/193284/kannur-anjarakany-medical-college)