---
title: "കനത്ത ചൂടിന് ആശ്വാസമായി കണ്ണൂർ ഉൾപ്പടെ 9 ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യത"
english_title: "Summer rains are likely in 9 districts including Kannur as relief from heavy heat"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/193301/summer-rains-are-likely-in-9-districts-including-kannur-as-relief-from-heavy-heat"
published_at: "2024-03-21T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fbcbfdb8e83_65fbaaf941dff_cf.jpg"
keywords: []
---

# കനത്ത ചൂടിന് ആശ്വാസമായി കണ്ണൂർ ഉൾപ്പടെ 9 ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യത

> **Lead Summary:** തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി വേനൽമഴയെത്തുന്നു. 9 ജില്ലകളിൽ ഇന്ന് മുതൽ 3 ദിവസത്തേക്ക് വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

## Article Content

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി വേനൽമഴയെത്തുന്നു. 9 ജില്ലകളിൽ ഇന്ന് മുതൽ 3 ദിവസത്തേക്ക് വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

കണ്ണൂർ , കോട്ടയം , എറണാകുളം , ഇടുക്കി , വയനാട് , കോഴിക്കോട് , മലപ്പുറം , കാസർകോട് , തൃശ്ശൂർ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. പൊള്ളുന്ന ചൂടിനെ പൂർണമായി ശമിപ്പിക്കാൻ ഈ വേനൽ മഴയ്ക്ക് കഴിയില്ല. ഇന്ന് പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെ എത്താനിടയുണ്ട്. കൊല്ലം , പത്തനംതിട്ട ജില്ലകളിൽ 38 ഡിഗ്രി വരെയും കോട്ടയം , കോഴിക്കോട് , തൃശ്ശൂർ എന്നീ ജില്ലകളിൽ 37 ഡിഗ്രി വരെയും ആലപ്പുഴ , എറണാകുളം , കണ്ണൂർ , കാസർകോട് എന്നീ ജില്ലകളിൽ 36 ഡിഗ്രി വരെയും ചൂട് ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/193301/summer-rains-are-likely-in-9-districts-including-kannur-as-relief-from-heavy-heat)