---
title: "തലശേരിയിൽ പട്ടാപ്പകൽ ലോഡ്‌ജിൽ ചൂതാട്ടം ; ഒമ്പത് പേർ അറസ്റ്റിൽ"
english_title: "Gambling at Pattappakal Lodge in Thalassery;Nine people were arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/193375/gambling-at-pattappakal-lodge-in-thalasserynine-people-were-arrested"
published_at: "2024-03-21T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fc0a808b4f5_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ പട്ടാപ്പകൽ ലോഡ്‌ജിൽ ചൂതാട്ടം ; ഒമ്പത് പേർ അറസ്റ്റിൽ

> **Lead Summary:** **തലശേരി: **തലശേരി നഗരത്തിലെ ലോഡ്‌ജ് മുറി കേന്ദ്രീകരിച്ച് പട്ടാപ്പകൽ നടത്തിവന്ന ചൂതാട്ട കേന്ദ്രം പോലീസ് റെയ്‌ഡ് ചെയ്‌ത്‌ ഒമ്പത് പേരെ പിടികൂടി. പുതിയ ബസ്സ്റ്റാൻ്റിലെ സ്വകാര്യ ലോഡ്ജിലായിരുന്നു പണം വച്ച് ചീട്ടുകളി. തലശേരി എസ്.ഐ: ടി.കെ.അഖിലിന്റെ നേത്യത്വത്തിലായിരുന്നു റെയ്ഡ്.

## Article Content

**തലശേരി: **തലശേരി നഗരത്തിലെ ലോഡ്‌ജ് മുറി കേന്ദ്രീകരിച്ച് പട്ടാപ്പകൽ നടത്തിവന്ന ചൂതാട്ട കേന്ദ്രം പോലീസ് റെയ്‌ഡ് ചെയ്‌ത്‌ ഒമ്പത് പേരെ പിടികൂടി. പുതിയ ബസ്സ്റ്റാൻ്റിലെ സ്വകാര്യ ലോഡ്ജിലായിരുന്നു പണം വച്ച് ചീട്ടുകളി. തലശേരി എസ്.ഐ: ടി.കെ.അഖിലിന്റെ നേത്യത്വത്തിലായിരുന്നു റെയ്ഡ്.

ചമ്പാട്ടെ വി.പി.കെ.ഷബീർ (39), എടക്കാട്ടെ എം.പ്രകാശൻ (60), വി.ബിജു (45), കുത്തുപറമ്പ തൊക്കിലങ്ങാടിയിലെ എൻ. രാജേഷ് (44), പിണറായി കമ്പൗണ്ടർ ഷോപ്പിലെ ടി.എം. രമേശൻ (62), മാങ്ങാട്ടിടത്തെ കാണി അശോകൻ (55), ചൊക്ലിയിലെ കെ.പി അനീഷ് (44), കോട്ടയം പൊയിലിലെ സി.ജയപാലൻ (73), പാച്ചപ്പൊ യ്കയിലെ എ. രാജീവൻ (67) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 13,000 രൂപ പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/193375/gambling-at-pattappakal-lodge-in-thalasserynine-people-were-arrested)