---
title: "അരവിന്ദ് കെജരിവാൾ അറസ്റ്റിൽ ; ദില്ലിയിൽ നിരോധനാജ്ഞ"
english_title: "Arvind Kejriwal arrested;Prohibitory order in Delhi"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/193442/arvind-kejriwal-arrestedprohibitory-order-in-delhi"
published_at: "2024-03-21T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fc5c1ceb090_Untitled-3_copy.jpg"
keywords: []
---

# അരവിന്ദ് കെജരിവാൾ അറസ്റ്റിൽ ; ദില്ലിയിൽ നിരോധനാജ്ഞ

> **Lead Summary:** ** **വിവാദമായ മദ്യ നയ കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

## Article Content

** **വിവാദമായ മദ്യ നയ കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഒരു മണിക്കൂർ നേരം ഇഡി സംഘം ഇദ്ദേഹത്തിന്റെ വസതിയിൽ വച്ച് കെജ്രിവാളിനെ ചോദ്യം ചെയ്‌തു. പുറത്ത് എഎപി പ്രവർത്തകർ വൻ പ്രതിഷേധം തുടരുന്നതിനിടെയായിരുന്നു ചോദ്യം ചെയ്യൽ. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ ദില്ലി പൊലീസ് ശ്രമം തുടങ്ങി.

ഇതിന് ശേഷം അരവിന്ദ് കെജ്രിവാളിനെ ഇഡി സംഘം കൊണ്ടുപോകും. അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് വിമർശിച്ച ആം ആദ്‌മി പാർട്ടി, അറസ്റ്റ് ചെയ്ത് ജയിലിലടച്ചാലും അദ്ദേഹം മുഖ്യമന്ത്രിയായി തുടരുമെന്നും വ്യക്തമാക്കി. അതിനിടെ സംഘർഷ സാധ്യത കണക്കിലെടുത്ത് ദില്ലിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/193442/arvind-kejriwal-arrestedprohibitory-order-in-delhi)