---
title: "കണ്ണൂരിൽ ഗ്യാസ് കുറ്റി മുഖത്ത് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ് കൻ മരിച്ചു."
english_title: "In Kannur, a middle-aged man who was undergoing treatment died after a gas kutti fell on his face."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/193522/in-kannur-a-middle-aged-man-who-was-undergoing-treatment-died-after-a-gas-kutti-fell-on-his-face"
published_at: "2024-03-22T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd1c0e4c764_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ ഗ്യാസ് കുറ്റി മുഖത്ത് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ് കൻ മരിച്ചു.

> **Lead Summary:** ** **കല്യാശ്ശേരി ഹാജി മൊട്ടയിലെ കെ.പ്രഭാകരനാ ണ് മരിച്ചത്. വീടിന്റെ പിറകുവശം ഇന്റർ ലോക്ക് ചെയ്ത മുറ്റത്ത് സുക്ഷിച്ച നിറച്ച ഗ്യാസ്‌കുറ്റി എടുത്ത് ചുമലിൽ വെക്കുന്നതിനിടയിൽ വഴുതി ഗ്യാസ്‌കുറ്റി മുഖത്ത് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നു പ്രഭാകരൻ.

## Article Content

** **കല്യാശ്ശേരി ഹാജി മൊട്ടയിലെ കെ.പ്രഭാകരനാ ണ് മരിച്ചത്. വീടിന്റെ പിറകുവശം ഇന്റർ ലോക്ക് ചെയ്ത മുറ്റത്ത് സുക്ഷിച്ച നിറച്ച ഗ്യാസ്‌കുറ്റി എടുത്ത് ചുമലിൽ വെക്കുന്നതിനിടയിൽ വഴുതി ഗ്യാസ്‌കുറ്റി മുഖത്ത് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നു പ്രഭാകരൻ.

ചാലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് പുലർച്ചെയാണ് മരണപ്പെട്ടത്. കഴിഞ്ഞ 10ന് രാത്രി 8.30നാണ് അപകടം സംഭവിച്ചത്. കണ്ണപുരം പോലീസ് ഇൻക്വസ്റ്റ് നടത്തി.

നേരത്തെ സൗദി യിൽ ജോലി ചെയ്ത‌ ഇദ്ദേഹം ഇപ്പോൾ നാട്ടിൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ സൂപ്പർവൈസറാണ്. ആശയാണ് ഭാര്യ. പ്രിയ, പ്രജുൽ എന്നിവർ മക്കളും അബി മരുമകനുമാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/193522/in-kannur-a-middle-aged-man-who-was-undergoing-treatment-died-after-a-gas-kutti-fell-on-his-face)