---
title: "ഓൺലൈൻ തട്ടിപ്പ് ; ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്ത കൂത്ത്പറമ്പ് സ്വദേശികൾ റിമാൻ്റിൽ"
english_title: "online fraud;Alappuzha police arrested the natives of Koothparamp in remand"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/193582/online-fraudalappuzha-police-arrested-the-natives-of-koothparamp-in-remand"
published_at: "2024-03-22T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd4e385127d_Untitled-4_copy.jpg"
keywords: []
---

# ഓൺലൈൻ തട്ടിപ്പ് ; ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്ത കൂത്ത്പറമ്പ് സ്വദേശികൾ റിമാൻ്റിൽ

> **Lead Summary:** **കൂത്ത്പറമ്പ്: **ഓൺലൈൻ തട്ടിപ്പ് കേസിൽ കൂത്ത്പറമ്പ് സ്വദേശികളായ മൂന്നുപേരെ ആലപ്പുഴ ഡിവൈ.എസ്.പി ഷാജിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

## Article Content

**കൂത്ത്പറമ്പ്: **ഓൺലൈൻ തട്ടിപ്പ് കേസിൽ കൂത്ത്പറമ്പ് സ്വദേശികളായ മൂന്നുപേരെ ആലപ്പുഴ ഡിവൈ.എസ്.പി ഷാജിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

കൂത്തുപറമ്പ് പാലയാട് മുണ്ടുപറമ്പ് വീട്ടിൽ നീനു വർഗീസ് (28), മുണ്ടുപറമ്പ് വീട്ടിൽ മാത്യു (26), കൂത്തുപറമ്പ് നഹ്ല മൻസിലിൽ സഹൽ (19) എന്നിവരാണ് പിടിയിലായത്. മുഹമ്മ സ്വദേശിയിൽ നിന്ന് 2.15 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. നിരവധി പേരെ ഇവർ തട്ടിപ്പിനിരയാക്കിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഓൺലൈൻ ആപ്പിൽ പണം നിക്ഷേപിച്ചാൽ ചുരുങ്ങിയ ദിവസം കൊണ്ട് വൻ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. ഇതിനായി പരിചയക്കാരുടെ ബാങ്ക് അക്കൗണ്ടുകളാണ് ഉപയോഗിച്ചത്. പരിചയക്കാരെ കൊണ്ട് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിപ്പിച്ച് അതിലേക്ക് പണം അയക്കാ നാണ് ഇടപാടുകാരെ പ്രേരിപ്പിക്കുക.

ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് ചെറിയ തുക നൽകുകയും ചെയ്യും. അക്കൗണ്ടിൽ പണമെത്തിയാൽ അക്കൗണ്ട് ഉടമകളെ കൊണ്ട് പണം പിൻവലിപ്പിച്ച് കൈക്കലാക്കുകയാണ് പതിവ്. കേസിലെ ഒന്നാംപ്രതി വിജയനെ ഒരാഴ്‌ച മുമ്പ് പിടികൂടിയിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/193582/online-fraudalappuzha-police-arrested-the-natives-of-koothparamp-in-remand)