---
title: "കണ്ണൂരിൽ ജനമനസ്സ് തൊട്ടറിഞ്ഞ് കെ.സുധാകരൻ ; സ്വീകരണ കേന്ദ്രങ്ങളിൽ ആവേശം കൈവിടാതെ പ്രവർത്തകർ"
english_title: "K. Sudhakaran touched the hearts of the people in Kannur;Activists without losing enthusiasm at the reception centers"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/193657/k-sudhakaran-touched-the-hearts-of-the-people-in-kannuractivists-without-losing-enthusiasm-at-the-reception-centers"
published_at: "2024-03-22T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd9fbaab0f2_Untitled-3_copy.jpg"
keywords: []
---

# കണ്ണൂരിൽ ജനമനസ്സ് തൊട്ടറിഞ്ഞ് കെ.സുധാകരൻ ; സ്വീകരണ കേന്ദ്രങ്ങളിൽ ആവേശം കൈവിടാതെ പ്രവർത്തകർ

> **Lead Summary:** കണ്ണൂര്‍ : കോൺഗ്രസ് രാഷ്ട്രീയത്തിലെ വേറിട്ട മുഖമാണ് കെ സുധാകരൻ. ഏത് പ്രതിസന്ധിയിലും പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകുന്ന പ്രവർത്തകരെ ഒപ്പം സുധാകാര ശൈലിയാണ് കണ്ണൂർ സാഹചര്യത്തിൽ കോൺഗ്രസ്സിനെയും യുഡി എഫിനെയും അൽപ്പമെങ്കിലും പിടിച്ച് നിർത്തിയത്.

## Article Content

കണ്ണൂര്‍ : കോൺഗ്രസ് രാഷ്ട്രീയത്തിലെ വേറിട്ട മുഖമാണ് കെ സുധാകരൻ. ഏത് പ്രതിസന്ധിയിലും പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകുന്ന പ്രവർത്തകരെ ഒപ്പം സുധാകാര ശൈലിയാണ് കണ്ണൂർ സാഹചര്യത്തിൽ കോൺഗ്രസ്സിനെയും യുഡി എഫിനെയും അൽപ്പമെങ്കിലും പിടിച്ച് നിർത്തിയത്.

തിരഞ്ഞടുപ്പ് ഗോധയിലും പ്രവർത്തകരുടെ ആവേശം സുധാകരന് ഒപ്പമുണ്ട്. പാര്‍ലമെന്റ് മണ്ഡലം യു. ഡി എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍ പേരാവൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥിച്ചു. ആവേശകരമായ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. ചാവശ്ശേരി പറമ്പിലെ യു.പി.സി വേള്‍ഡ്, കീഴൂര്‍ മഹാദേവക്ഷേത്രം, പയഞ്ചേരി പുഷ്പാരം ഐ ടി ഐ ,പയഞ്ചേരി കുറുംബകാവ് ക്ഷേത്രം, കുന്നോത്ത് നുസ്രത്ത് കോണ്‍വെന്റ്, കുന്നോത്ത് മേജര്‍ സെമിനാരി, കുന്നോത്ത് ഫെറോനപള്ളി, കിളിയന്തറ ഫെറോന പള്ളി, കോണ്‍വെന്റ്, കരിക്കോട്ടക്കരി പള്ളി, എടുര്‍ ഫെറോന പള്ളി, ആറളം അടിയേരി മഠം, പേരാവൂര്‍ മലബാര്‍ ബിഎഡ് കോളേജ് എന്നി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥിച്ചു.

അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ. ,ലിസി ജോസഫ്, പി.കെ.ജനാര്‍ദ്ദനന്‍, പി.എ.നസീര്‍, ജുബിലി ചാക്കോ, കെ.വേലായുധന്‍, വി.ടി.തോമസ്, ബൈജുവര്‍ഗ്ഗീസ്, പി.സി.രാമകൃഷ്ണന്‍, നിധിന്‍ നടുവനാട്, കെ.വി.രാമചന്ദ്രന്‍, വി.പി.അബ്ദുല്‍ റഷീദ്, സമീര്‍ പുന്നാട്, ആര്‍.കെ.മോഹന്‍ദാസ്, സണ്ണി സിറിയക്ക്, തോമസ് വര്‍ഗീസ്, റഹീസ് കണിയറക്കല്‍, ജോഷി പാലമറ്റം, ഷെഫീര്‍ ചെക്യാട്ട്, പി.അബൂബക്കര്‍, സി.സി നസീര്‍ ഹാജി, കെ.സി ചാക്കോ, കുര്യാച്ചന്‍ പൈമ്പള്ളികുന്നേല്‍, ബീന റോജസ്, ഷിജി നടുപറമ്പില്‍, കെ.സുമേഷ്‌കുമാര്‍, അരവിന്ദന്‍ അക്കാനിശ്ശേരി, രജിതമാവില തുടങ്ങിയ നേതാക്കള്‍ കൂടെ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/193657/k-sudhakaran-touched-the-hearts-of-the-people-in-kannuractivists-without-losing-enthusiasm-at-the-reception-centers)