---
title: "കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്ന കേന്ദ്ര ഏജൻസികൾ കേരളത്തിൽ എന്തുകൊണ്ടാണ് നിശബ്ദരാകുന്നതെന്ന്  വി.ഡി സതീശൻ"
english_title: "VD Satheesan why the central agencies are silent in Kerala which arrests Kejriwal"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/193751/vd-satheesan-why-the-central-agencies-are-silent-in-kerala-which-arrests-kejriwal"
published_at: "2024-03-23T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fe60ebe1fb5_Untitled-1_copy.jpg"
keywords: []
---

# കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്ന കേന്ദ്ര ഏജൻസികൾ കേരളത്തിൽ എന്തുകൊണ്ടാണ് നിശബ്ദരാകുന്നതെന്ന്  വി.ഡി സതീശൻ

> **Lead Summary:** ****ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്ന കേന്ദ്ര ഏജൻസികൾ കേരളത്തിൽ എത്തുമ്പോൾ എന്തുകൊണ്ടാണ് നിശബ്ദമാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്വർണക്കള്ളക്കടത്തും ലൈഫ് മിഷനും കരുവന്നൂരും മാസപ്പടിയുമൊക്കെ എവിടെ പോയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം ചോദിച്ചു.

## Article Content

****ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്ന കേന്ദ്ര ഏജൻസികൾ കേരളത്തിൽ എത്തുമ്പോൾ എന്തുകൊണ്ടാണ് നിശബ്ദമാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്വർണക്കള്ളക്കടത്തും ലൈഫ് മിഷനും കരുവന്നൂരും മാസപ്പടിയുമൊക്കെ എവിടെ പോയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം ചോദിച്ചു.

കേരളത്തിലെ സി.പി.എമ്മും പിണറായി വിജയനും കേന്ദ്രത്തിലെ സംഘപരിവാർ നേതൃത്വവുമായുള്ള അവിഹിത ബാന്ധവമാണ് ഈ മൃദുസമീപനത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസ് മുക്ത ഭാരതത്തിന് വേണ്ടി പ്രവർത്തിക്കുന്ന ബി.ജെ.പി കേരളത്തിൽ പിണറായി വിജയനെ പിന്തുണയ്ക്കുകയാണെന്നും പറഞ്ഞു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ബി.ജെ.പി കേന്ദ്ര മന്ത്രിയും തമ്മിലുള്ള ബിസിനസ് പാർട്ണർഷിപ്പ് ചോദ്യം ചെയ്യാത്തതിന് …

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/193751/vd-satheesan-why-the-central-agencies-are-silent-in-kerala-which-arrests-kejriwal)